ETV Bharat / state

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം; പിന്നിൽ അട്ടിമറിയെന്ന് കോണ്‍ഗ്രസ്, കോർപ്പറേഷൻ ഓഫിസിലേക്ക് ഡിസിസിയുടെ മാര്‍ച്ച്

കൊച്ചി മേയറുടെ രാജിയാവശ്യപ്പെട്ടും തീപിടിത്തത്തിന് പിന്നിൽ അട്ടിമറി ആരോപിച്ചും തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുമായിരുന്നു കോണ്‍ഗ്രസിന്‍റെ മാര്‍ച്ച്

brahmapuram fire incident  Fire at Brahmapuram waste plant  congress  congress protest  corporation office kochi  renu raj  ernakulam collector  kochi meyor  benny behanan  dcc  latest news in ernakulam  latest news today  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടത്തം  പിന്നിൽ അട്ടിമറിയെന്ന് കോണ്‍ഗ്രസ്  ഡിസിസിയുടെ മാര്‍ച്ച്  കൊച്ചി മേയറുടെ രാജി  ബെന്നി ബഹനാൻ  സിപിഎം  രേണു രാജ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തം; പിന്നിൽ അട്ടിമറിയെന്ന് കോണ്‍ഗ്രസ്, കോർപ്പറേഷൻ ഓഫീസിലേക്ക് ഡിസിസിയുടെ മാര്‍ച്ച്
author img

By

Published : Mar 6, 2023, 4:37 PM IST

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടത്തം; പിന്നിൽ അട്ടിമറിയെന്ന് കോണ്‍ഗ്രസ്, കോർപ്പറേഷൻ ഓഫീസിലേക്ക് ഡിസിസിയുടെ മാര്‍ച്ച്

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. കൊച്ചി മേയറുടെ രാജിയാവശ്യപ്പെട്ടും തീപിടിത്തത്തിന് പിന്നിൽ അട്ടിമറി ആരോപിച്ചും ഡിസിസിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. ബെന്നി ബഹനാൻ എം.പി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു.

ഭരണാധികാരികളുടെ കെടുകാര്യസ്ഥത: കൊച്ചിയിലെ ജനങ്ങൾ ഗ്യാസ് ചേംബറി കഴിയുന്നത് പോലെയാണ് ജീവിക്കുന്നതെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. കോർപ്പറേഷൻ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായത്. ബ്രഹ്മപുരത്തെ മാലിന്യം 16.5 കോടിക്ക് ബയോ മൈനിങിന് കരാർ നൽകാനുള്ള കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി തീരുമാനത്തിനെതിരെ വിമർശനമുന്നയിക്കുകയും സർക്കാരിനെക്കൊണ്ട് അത് തടയുകയും ചെയ്‌തവരാണ് ഇടതുമുന്നണി.

എന്നാൽ, ഇടതുമുന്നണി അധികാരത്തിൽ വന്നശേഷം ഈ മേഖലയിൽ പരിചയമില്ലാത്ത മറ്റൊരു കമ്പനിയെ കൂടിയ തുകയ്ക്ക് കരാർ ഏല്‍പിക്കുകയും ചെയ്‌തു. ഇതിനു പിന്നിൽ ക്രമക്കേട് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ബയോ മൈനിങിന് ആവശ്യമായ പരിചയമില്ലാത്ത കമ്പനിക്ക് കരാർ ഏല്‍പിച്ചതിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടൽ സംശയിക്കുകയാണ്. തീപിടിത്തമുണ്ടാക്കി അഴിമതി മൂടിവയ്‌ക്കാനുള്ള ശ്രമമാണ് നടന്നതെന്നും ബെന്നി ബഹനാൻ ആരോപിച്ചു. എന്നാൽ എത്ര മൂടിവയ്‌ക്കാൻ ശ്രമിച്ചാലും അഴിമതിക്കാരെ പുറത്ത് കൊണ്ടു വരുന്നത് വരെ കോൺഗ്രസ് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് കോർപ്പറേഷൻ മേയർ എം. അനിൽ കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ബയോ മെയിനിങിന് വേണ്ടി കരാർ നൽകിയ കമ്പനിയെ ബ്ലാക്ക് ലിസ്‌റ്റ് ചെയ്യുകയും ഇതുവരെ നൽകിയ 13 കോടിയോളം വരുന്ന പണം തിരികെ പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കം വിശ്വന്‍റെ മകനും മരുമകളും ഡയറക്‌ടര്‍മാരായ മുൻ പരിചയമില്ലാത്ത കമ്പനിക്ക് ബ്രഹ്മപുരത്തെ മാലിന്യ നീക്കത്തിനുളള കരാർ നൽകുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മേയര്‍ക്കെതിരെ കോണ്‍ഗ്രസ്: കോർപ്പറേഷനിലെ വനിത അംഗങ്ങൾക്കിടയിൽ കുശുമ്പ് പറഞ്ഞ് അവരെ തമ്മിൽ തെറ്റിക്കാൻ നടക്കുന്ന സ്‌ത്രീകളുടെ സ്വഭാവമുള്ളയാളാണ് കൊച്ചി മേയറെന്നും ഡിസിസി പ്രസിഡന്‍റ് അധിക്ഷേപിച്ചു. കൊച്ചിയുടെ ചരിത്രത്തിൽ ഇതു പോലൊരു മേയർ ഉണ്ടായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ കഴിയാത്തയാളാണ് കൊച്ചി മേയറെന്നും ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്നും ഡിസിസി പ്രസിഡന്‍റ് ആരോപിച്ചു.

ഡിസിസി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കോർപ്പറേഷന് സമീപം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ജലപീരങ്കി ഉൾപെടെ മാർച്ചിനെ നേരിടാനുള്ള സർവ സന്നാഹങ്ങളും പൊലീസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, തികച്ചും സമാധാനപരമായാണ് പ്രതിഷേധ മാർച്ച് പര്യവസാനിച്ചത്.

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി അഞ്ചാം ദിവസവും കൊച്ചിയിൽ തുടരുകയാണ്. കൊച്ചിയിലെ വായു മലിനീകരണത്തിന്‍റെ അളവ് അപകടകരമായ രീതിയിലേക്ക് മാറിയിരിക്കുകയാണ്. തീ പൂർണമായും നിയന്ത്രണവിധേയമായെങ്കിൽ പ്ലാസ്‌റ്റിക് മാലിന്യകൂമ്പാരത്തിൽ നിന്നും ശക്തമായ പുക ഉയരുന്നതാണ് പ്രയാസം സൃഷ്‌ടിക്കുന്നത്.

അഞ്ചാം ദിവസവും മാലിന്യ പ്ലാന്‍റില്‍ അഗ്നിശമന സേനയുടെ ഫയർ എഞ്ചിനുകൾ പ്രവർത്തനം തുടരുകയാണ്. ജെ.സി.ബി ഉപയോഗിച്ച് പ്ലാസ്‌റ്റിക്ക് മാലിന്യം 12 സെക്‌ടറുകളായി തിരിച്ച് വെള്ളമുപയോഗിച്ച് തീ പൂർണമായും അണയ്ക്കാനുള്ള പ്രവർത്തനമാണ് ഇന്നും പുരോഗമിക്കുന്നത്. അതേസമയം, നാലാം ദിവസവും നഗരത്തിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ രാവിലെ പുക ശല്യം രൂക്ഷമായിരുന്നു.

സ്‌കൂളുകള്‍ക്ക് അവധി: ജില്ല അതിർത്തി കടന്ന് അരൂർ ഭാഗത്തേക്കും പുക ശല്യം അനുഭവപ്പെട്ടു. കാറ്റിന്‍റെ ഗതിയനുസരിച്ചാണ് നഗര പ്രദേശങ്ങളിൽ ഉൾപെടെ പുക ശല്യം അനുഭവപ്പെട്ടത്. ഇടപ്പള്ളി, വൈറ്റില, പാലാരിവട്ടം, കലൂർ എന്നിവിടങ്ങളിലും പുക ശല്യം അനുഭവപ്പെട്ടു.

നഗര പ്രദേശത്ത് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരെ പുകശല്യം നന്നായി ബാധിച്ചു. മുൻകരുതലിന്‍റെ ഭാഗമായി കൊച്ചിയിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല ഭരണകൂടം ഇന്ന് അവധി നൽകിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.