ETV Bharat / state

ആരോഗ്യപരമായ മുൻകരുതൽ ; കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം അവധി പ്രഖ്യാപിച്ച് കലക്‌ടർ - ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്‍റ്

മാലിന്യ പ്ലാന്‍റിലെ തിപിടിത്തത്തെ തുടർന്ന് കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പ്രതിസന്ധി തുടരുകയാണ്. വായു നിലവാരം മെച്ചപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യപരമായ മുൻകരുതലിന്‍റെ ഭാഗമായിട്ടാണ് മേഖലയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കലക്‌ടർ എൻ എസ് കെ ഉമേഷ്  Collector declared three days holiday in Kochi  ബ്രഹ്മപുരത്തെ തീപിടിത്തം  Brahmapuram fire  എറണാകുളം  kerala news  three days holiday in Kochi  brahmapuram news  kochi news  കൊച്ചി  ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്‍റ്  Brahmapuram Waste Disposal Plant
കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി
author img

By

Published : Mar 12, 2023, 4:46 PM IST

എറണാകുളം: കൊച്ചിയിൽ നാളെ മുതൽ തുടർച്ചയായ മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കലക്‌ടർ. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്‍റില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ അളവ് കൂടിയ സാഹചര്യത്തിലാണ് അവധി പ്രഖാപിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായു ഗുണ നിലവാര സൂചിക കൂടുതൽ മെച്ചപ്പെട്ടതായാണ് ജില്ല ഭരണകൂടം അറിയിച്ചത്. എങ്കിലും ആരോഗ്യപരമായ മുൻകരുതലെടുക്കുന്നതിന്‍റെ ഭാഗമായാണ് കൊച്ചിയിൽ അവധി പ്രഖ്യാപിക്കുന്നതെന്ന് കലക്‌ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു.

വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളിലും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി എന്നീ മുനിസിപ്പാലിറ്റിയിലും കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചത്. കിന്‍റർഗാർട്ടണുകൾ, അങ്കണവാടികൾ, ഡേകെയർ സെന്‍ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകളും ഇതിൽ ഉൾപ്പെടും. എന്നാൽ എസ് എസ് എൽ സി, വി എച്ച് എസ് ഇ, പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.

ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി 11-ാം ദിവസവും അതേപടി തുടരുകയാണ്. പൂർണ്ണമായും തീ നിയന്ത്രണവിധേയമായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്നും പുക ഉയരുന്നത് തടയാനുള്ള പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പുക ശമിപ്പിക്കാനുള്ള പ്രവർത്തനം 90 ശതമാനത്തിലധികം പിന്നിട്ടതായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പുറമേക്ക് ദൃശ്യമല്ലാത്ത തീ കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കും. തീ കെടുത്തിയ ഭാഗങ്ങൾ ആഴത്തിൽ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തും. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റ് തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഇതുവരെ 799 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. 17 പേരെ അഡ്‌മിറ്റ് ചെയ്‌തിരുന്നെങ്കിലും കുറച്ചുപേരെ ഡിസ്‌ചാർജ് ചെയ്‌തിട്ടുണ്ട്. കണ്ണ് എരിച്ചൽ, ശ്വാസതടസം, തലവേദന, ചുമ , തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോടെയാണ് ആളുകൾ ചികിത്സ തേടിയത് - ചൊവ്വാഴ്‌ച മുതൽ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ കാമ്പുകള്‍ സംഘടിപ്പിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA), സ്വകാര്യ ആശുപത്രികൾ എന്നിവയുടെ പിന്തുണയും തേടിയിട്ടുണ്ട്.

തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ ഭാഗമായി കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങൾ ഇന്നലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിച്ചു. നാളെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമിതി കോടതിക്ക് കൈമാറും.
അതേ സമയം പുക ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്.

നാല് മീറ്റര്‍ വരെ താഴ്‌ചയിലുള്ള മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പുകൾ ഉപയോഗിച്ച് നനയ്‌ക്കുന്ന പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. കഴിഞ്ഞ 11 ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് കാമ്പ് ചെയ്‌താണ് ജീവനക്കാരുടെ ആരോഗ്യ പരിശോധന നടത്തുന്നത്. മുന്‍കരുതലിന്‍റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.