ETV Bharat / state

ക്രിസ്മസിന്‍റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം - തൃക്കളത്തൂർ സെന്‍റ്.ജോർജ് യാക്കോബായ സുറിയാനി പള്ളി

തൃക്കളത്തൂർ സെന്‍റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ അങ്കണത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ 40അടി ഉയരവും 36 അടി വീതിയിലുമാണ് നക്ഷത്രം തയ്യാറാക്കിയത്.

christmas star at muvattupuzha  ക്രിസ്മസിന്റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം  ക്രിസ്മലസ് ആഘോഷങ്ങൾ  തൃക്കളത്തൂർ സെന്‍റ്.ജോർജ് യാക്കോബായ സുറിയാനി പള്ളി  christmas celebration
ക്രിസ്മസിന്റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം
author img

By

Published : Dec 15, 2019, 2:28 PM IST

Updated : Dec 15, 2019, 2:38 PM IST

കൊച്ചി: എറണാകുളത്ത് മുവാറ്റുപുഴക്കു സമീപം എംസി റോഡിൽ തൃക്കളത്തൂർ സെന്‍റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ അങ്കണത്തിൽ ക്രിസ്മസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുങ്ങി. 40 അടിയോളം ഉയരത്തിലും 36 അടി വീതിയിലുമാണ് നക്ഷത്രം തയ്യാറാക്കിയത്. അടക്കാമരത്തിൽ തയ്യാറാക്കിയ ഫ്രയിമിൽ വെള്ള തുണി കൊണ്ട് ആവരണം തീർത്ത് വൈദ്യുതി വിളക്ക് ഘടിപ്പിച്ചാണ് നക്ഷത്രം രൂപകൽപ്പന ചെയ്തത്.

ക്രിസ്മസിന്‍റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം

രണ്ടാഴ്ചക്കാലം ഇടവകയിലെ യുവജനങ്ങളുടെ അക്ഷീണ യത്നമാണ് നക്ഷത്രത്തിന് പിന്നിൽ. പതിനാലായിരം രൂപയാണ് നിർമാണ ചിലവ്. കഴിഞ്ഞ വർഷം നിർമിച്ച ഭീമൻ നക്ഷത്രത്തിനേക്കാൾ ഇരട്ടിയിലേറെ വലിപ്പമാണ് വിസ്മയിപ്പിക്കുന്ന കൂറ്റൻ നക്ഷത്രത്തിനുള്ളത്.സമൂഹത്തിന് രക്ഷ പ്രദാനം ചെയ്ത ക്രിസ്തുവിന്റെ ജനനത്തിന്റെ വരവറിയിച്ച ഈ നക്ഷത്രത്തിലൂടെ ജനങ്ങൾക്ക് പ്രകാശത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് വികാരി ഫാ: തമ്പി മാറാടി പറഞ്ഞു.

Intro:Body:
മുവാറ്റുപുഴ:

ക്രിസ്മസിന്റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം പ്രകാശിതമായി.
മുവാറ്റുപുഴക്കു സമീപം MC റോഡിനരികിലായി തൃക്കളത്തൂർ സെൻറ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ അങ്കണത്തിലാണ് ഈ നക്ഷത്രം മിഴി തുറന്നത്.

40 അടിയോളം ഉയരത്തിലും 36 അടി വീതിയിലുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

ഉയരമുള്ള അടക്കാമരം രണ്ടായി കീറി തയ്യാറാക്കിയ ഫ്രയിമിൽ വെള്ള തുണി കൊണ്ടാണ് ഇത് ആവരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇടവകയിലെ യുവജനങ്ങളുടെ അക്ഷീണ യത്നം ആണ് ഇതിന് പിന്നിൽ. പതിനാലായിരം രൂപയോളം ഇതിന്റെ നിർമ്മാണത്തിന് ചെലവിനായിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു . കഴിഞ്ഞ വർഷം ഭീമൻ നക്ഷത്രം തയ്യാറാക്കിയ അവർ അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് അതിന്റെ ഇരട്ടിയിലേറെ വലിപ്പത്തിൽ ഈ വർഷം ജനങ്ങളെ വിസ്മയിപ്പിക്കുന്ന തരത്തിൽ ഇത്തരമൊരു കൂറ്റൻ നക്ഷത്രം നിർമ്മിച്ചത്.
ചെറു നക്ഷത്രങ്ങളോടൊപ്പം അലങ്കരിച്ചിരിക്കുന്ന വലിയ നക്ഷത്രം നയന മനോഹരമാണ്.
സമീപ പ്രദേശങ്ങളിലെ പള്ളികളിൽ ഒന്നും ഇത്തരത്തിലുള്ള മനോഹരമായ വലിയ നക്ഷത്രം ഇല്ലാത്തതും തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയെ ശ്രദ്ധേയമാകുന്നു.

സമൂഹത്തിന് രക്ഷ പ്രദാനം ചെയ്ത, ക്രസ്തുവിന്റെ ജനനത്തിന്റെ വരവറിയിച്ച ഈ നക്ഷത്രത്തിലൂടെ ജനങ്ങൾക്ക് പ്രകാശത്തിന്റെ സന്ദശേമാണ് നൽകുന്നതെന്ന് വികാരി ഫാ: തമ്പി മാറാടി പറഞ്ഞു.

ബൈറ്റ് - ഫാ: തമ്പി മാറാടി ( പള്ളി വികാരി)Conclusion:kothamangalam
Last Updated : Dec 15, 2019, 2:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.