ETV Bharat / state

ഇലന്തൂർ നരബലി : റോസ്‌ലി വധക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും - ഇലന്തൂർ ഇരട്ട നരബലി

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടിൽ നേരത്തെ സമർപ്പിച്ചിരുന്നു

charge sheet in elanthoor rosli murder case  charge sheet in rosli murder case  human sacrifice  human sacrifice elanthoor  elanthoor murder case  rosli murder charge sheet  ഇലന്തൂർ നരബലി  ഇലന്തൂർ നരബലി രണ്ടാമത്തെ കുറ്റപത്രം  ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം  റോസ്‌ലി വധക്കേസ്  റോസ്‌ലി വധക്കേസ് ഇലന്തൂർ നരബലി  ജെഎഫ്‌സിഎം കോടതി  റോസ്‌ലി വധക്കേസിൽ കുറ്റപത്രം  റോസ്‌ലി വധക്കേസ് കുറ്റപത്രം
ഇലന്തൂർ നരബലി
author img

By

Published : Jan 21, 2023, 9:40 AM IST

എറണാകുളം : ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കാലടി പൊലീസ് രജിസ്റ്റർ ചെയ്‌ത റോസ്‌ലി വധക്കേസിൽ പെരുമ്പാവൂർ ജെഎഫ്‌സിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പെരുമ്പാവൂർ സ്വദേശിയായ എറണാകുളം ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഭഗവൽ സിങ് രണ്ടാം പ്രതിയും, ഭാര്യ ലൈല മൂന്നാം പ്രതിയുമാണ്.

പത്മ വധക്കേസിലെ ചോദ്യം ചെയ്യലിലാണ് പ്രതികൾ റോസ്‌ലിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്നാണ് കാലടി പൊലീസ് രജിസ്റ്റർ ചെയ്‌ത, റോസ്‌ലിയെ കാണാതായെന്ന കേസില്‍ മൂവരെയും പ്രതി ചേർത്ത് അന്വേഷണം തുടങ്ങിയത്. പത്തനംതിട്ട ഇലന്തൂരിൽ വച്ച്, കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലിയെ അതിക്രൂരമായി പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ ചേർന്ന് നരബലി നടത്തിയെന്നാണ് കേസ്.

കഴിഞ്ഞ ജൂൺ 8നാണ് മുഹമ്മദ് ഷാഫി റോസ്‌ലിയെ തട്ടിക്കൊണ്ടുപോയി തിരുമ്മല്‍ വിദഗ്‌ധനായ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിച്ചത്. അശ്ലീല സിനിമയിൽ അഭിനയിച്ചാൽ ലക്ഷങ്ങൾ പ്രതിഫലം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഷാഫി റോസ്‌ലിയെ കടത്തിക്കൊണ്ടുപോയത്. ഷാഫിയും ഭഗവൽ സിങ്ങും ഇയാളുടെ ഭാര്യ ലൈലയും ചേർന്ന് റോസ്‌ലിയെ നരബലി നടത്തുകയായിരുന്നു.

ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ലഭിക്കുവാൻ നരബലി നടത്തണമെന്ന ഷാഫിയുടെ നിർദേശം കൂട്ടുപ്രതികൾ അംഗീകരിക്കുകയായിരുന്നു. ജീവനോടെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കിയും കഴുത്തറത്തുമാണ് റോസ്‌ലിയെ കൊലപ്പെടുത്തിയത്. തുടർന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടുകയും മനുഷ്യ മാംസം പാകം ചെയ്‌ത് കഴിക്കുകയും ചെയ്തെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

മൃതദേഹാവശിഷ്‌ടങ്ങൾ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായാണ് റോസ്‌ലി വധക്കേസിനെ കുറ്റപത്രത്തിൽ അന്വേഷണസംഘം അവതരിപ്പിച്ചിരിക്കുന്നത്. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസിലേക്ക് സാഹചര്യത്തെളിവുകളും, ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്.

Also read: അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ ഇരട്ട നരബലിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത പത്മ വധക്കേസിൽ ആദ്യ കുറ്റപത്രം ജനുവരി 7ന് എറണാകുളം ജെഎഫ്‌സിഎം കോടതിയിൽ സമർപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.