ETV Bharat / state

ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ കുറ്റപത്രം ഉടന്‍

കോന്തുരുത്തി സ്വദേശി ആദിത്യൻ സത്യദീപം മുൻ എഡിറ്റർ ഫാദർ പോൾ തേലക്കാട്ട്, ഫാദർ ആന്‍റണി കല്ലൂക്കാരൻ, ഫാദർ സണ്ണി കളപ്പുര എന്നിവരുടെ നിർദേശപ്രകാരം വ്യാജരേഖ തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ.

author img

By

Published : Jan 21, 2020, 2:44 PM IST

എറണാകുളം  Syro malabar case  കര്‍ദ്ദിനാള്‍ ആലഞ്ചേരി  Charge sheet framed in Alancherry case  george alencherry
ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ കുറ്റപത്രം ഉടന്‍

എറണാകുളം: കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഫെബ്രുവരി ആദ്യവാരം കുറ്റപത്രം നല്‍കും. മൂന്ന് വൈദികര്‍ അടക്കം 5 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സിനഡ് യോഗത്തിൽ അന്നത്തെ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്റ്റർ സമർപ്പിച്ച കർദിനാളിനെതിരായ രേഖകളാണ് കേസിനാദാരം. ഫാദർ പോൾ തേലക്കാട്ടാണ് രേഖകൾ സിനഡിന്‍റെ പരിശോധനക്കായി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയത്. ഈ രേഖകൾ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് സിനഡ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കോന്തുരുത്തി സ്വദേശി ആദിത്യൻ, സത്യദീപം മുൻ എഡിറ്റർ ഫാദർ പോൾ തേലക്കാട്ട്, ഫാദർ ആന്‍റണി കല്ലൂക്കാരൻ, ഫാദർ സണ്ണി കളപ്പുര എന്നിവരുടെ നിർദേശപ്രകാരം വ്യാജരേഖ തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആദിത്യന്‍റെ സുഹൃത്തും ബെംഗലൂരുവിലെ ഐ.ടി. വിദ്യാർഥിയുമായ വിഷ്ണുവിനെ ഈ കേസിൽ മാപ്പുസാക്ഷിയാക്കും.

ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പൊലീസിന്‍റെ ആവശ്യം സർക്കാറിന്‍റെ പരിഗണനയിലാണ്. അതിരൂപത ഭൂമി വിവാദത്തെ തുടർന്ന് കർദിനാളിനെ അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വ്യാജ രേഖ ചമച്ചതെന്നാണ് സഭാ നേതൃത്വത്തിന്‍റെ നിലപാട്. എന്നാൽ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് നിരപരാധികളായ വൈദികരെയും വിശ്വാസികളെയും പൊലീസ് വേട്ടയാടുന്നുവെന്നാണ് വൈദികരും വിശ്വാസികളും ആരോപിക്കുന്നത്.

Intro:Body:കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ കുറ്റപത്രം ഉടന്‍. ഫെബ്രുവരി ആദ്യവാരം കുറ്റപത്രം നല്‍കും. മൂന്ന് വൈദികര്‍ അടക്കം 5 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്ത് വിഷ്ണു മാപ്പു സാക്ഷിയാകും. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സിനഡ് യോഗത്തിൽ, അന്നത്തെ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്റ്റർ സമർപ്പിച്ച കർദിനാളിനെതിരായ രേഖകളാണ് കേസിനാദാരം. ഫാദർ പോൾ തേലക്കാട്ടാണ് രേഖകൾ സിനഡിന്റെ പരിശോധനക്കായി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയത്. ഈ രേഖകൾ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് സിനഡ് നൽകിയ പരാതിയിലായ് പോലിസ് കേസെടുത്തത്.കോന്തുരുത്തി സ്വദേശി ആദിത്യൻ സത്യദീപം മുൻ എഡിറ്റർ ഫാദർ പോൾ തേലക്കാട്ട്, ഫാദർ ആന്റണി കല്ലൂക്കാരൻ, ഫാദർ സണ്ണി കളപ്പുര എന്നിവരുടെ നിർദേശപ്രകാരം വ്യാജരേഖ തയ്യാറാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ . ആദിത്യന്റെ സുഹൃത്തും ബംഗ്ലൂരുവിലെ ഐ.ടി. വിദ്യാർത്ഥിയുമായ വിഷ്ണുവിനെ ഈ കേസിൽ മാപ്പുസാക്ഷിയാക്കും. ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പോലീസിന്റെ ആവശ്യം സർക്കാറിന്റെ പരിഗണനയിലാണ്. അതിരൂപത ഭൂമി വിവാദത്തെ തുടർന്ന് കർദിനാളിനെ അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വ്യാജ രേഖ ചമച്ചതെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് നിരപരാധികളായ വെദികരെയും വിശ്വാസികളെയും പോലീസ് വേട്ടയാടുന്നുവെന്നാണ് വൈദികരും വിശ്വസികളും ആരോപിക്കുന്നത്.

Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.