ETV Bharat / state

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ ഈ മാസം നാലിന് വിധി പറയും - നടിയെ ആക്രമിച്ച കേസ്

തന്നെ പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊ‍ഴിവാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ ഈ മാസം നാലിന് വിധി പറയും

author img

By

Published : Jan 1, 2020, 10:03 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ ഈ മാസം നാലിന് വിധി പറയും. കൊച്ചിയിലെ വിചാരണക്കോടതിയാണ് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടത്. പ്രത്യേക കോടതിയിൽ രഹസ്യമായി രണ്ട് ദിവസമായാണ് വാദം നടന്നത്. തന്നെ പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊ‍ഴിവാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിന്‍റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ഹർജിയിലെ വിവരങ്ങൾ രഹസ്യമായിരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.

അതേ സമയം കേസിലെ നിര്‍ണ്ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കാന്‍ അനുമതി തേടി ദിലീപ് കോടതിയില്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പരിശോധനക്ക് അയക്കാനായി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ വേണമെന്നറിയിക്കാന്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച് ദിലീപ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കി കോടതിക്ക് കൈമാറിയിട്ടുണ്ട്. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനാൽ ഇതേ ആവശ്യമുന്നയിച്ച് ദിലീപിന് മേൽ കോടതികള സമീപിക്കാനാവും. എന്നാൽ വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദേശമുള്ളതിനാൽ വിചാരണ നടപടികളെ ഇത് ബാധിക്കാൻ സാധ്യതയില്ല.

Intro:Body:നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ ഈ മാസം 4 ന് വിധി പറയും. കൊച്ചിയിലെ വിചാരണക്കോടതിയാണ് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടത്. പ്രത്യേക കോടതിയിൽ രഹസ്യമായി രണ്ട് ദിവസമാണ് വാദം നടന്നത്. തന്നെ പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം.അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊ‍ഴിവാക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ദിലീപിന്‍റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ഹർജിയിലെ വിവരങ്ങൾ രഹസ്യമായിരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.അതേ സമയം കേസിലെ നിര്‍ണ്ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക്ക് ലബോറട്ടറിയിലേക്ക് അയക്കാന്‍ അനുമതി തേടി ദിലീപ് കോടതിയില്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു.പരിശോധനക്ക് അയക്കാനായി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് എന്തൊക്കെ വേണമെന്നറിയിക്കാന്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച് ദിലീപ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കി കോടതിക്ക് കൈമാറിയിട്ടുണ്ട്.വിടുതൽ ഹർജി വിചാരണ കോടതി തള്ളിയിൽ ഇതേ ആവശ്യമുന്നയിച്ച് ദിലീപിന് മേൽ കോടതികള സമീപിക്കാനാവും. എന്നാൽ വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സുപ്രിം കോടതി നിർദേശമുള്ളതിനാൽ വിചാരണ നടപടികളെ ഇത് ബാധിക്കാൻ സാധ്യതയില്ല.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.