ETV Bharat / state

എറണാകുളം കോട്ടപ്പടിയിൽ റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന കാളയെ കാട്ടാന കുത്തിക്കൊന്നു - wild Elephant

4 വയസ് പ്രായമുള്ള കാളയെയാണ് വെളുപ്പിനെ രണ്ടരയോടുകൂടി കാട്ടാന കുത്തിക്കൊന്നത്.

കാളയെ കാട്ടാന കുത്തി കൊന്നു  cattle stabbed to death by wild Elephant  cattle  wild Elephant  വനപാലകർ
എറണാകുളം കോട്ടപ്പടിയിൽ റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന കാളയെ കാട്ടാന കുത്തി കൊന്നു
author img

By

Published : Jul 6, 2021, 2:33 AM IST

എറണാകുളം: കോട്ടപ്പടി വടക്കുംഭാഗത്ത് റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന കന്നുകാലിയെ കാട്ടാന കുത്തി കൊന്നു. പുന്നയ്ക്കാപ്പിള്ളി സ്വദേശി മത്തായിയുടെ 4 വയസ് പ്രായമുള്ള കാളയെയാണ് വെളുപ്പിനെ രണ്ടരയോടുകൂടി കാട്ടാന കുത്തി കൊന്നത്.

എറണാകുളം കോട്ടപ്പടിയിൽ റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന കാളയെ കാട്ടാന കുത്തി കൊന്നു

കാട്ടാനകളുടെ ആക്രമണത്തിൽ മുമ്പും നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടങ്ങൾ നശിപ്പിക്കുന്നത് ഈ മേഖലയിലെ നിത്യസംഭവമായി മാറിയിട്ടുണ്ട്. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ തവണ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ALSO READ: സംസ്കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വിരലനങ്ങി, കുഞ്ഞിനെയും വാരിയെടുത്തോടി, ജീവന്‍ രക്ഷിക്കാനായില്ല

ഒട്ടേറെ ജനങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ കാട്ടാന ശല്യത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. സംഭവസ്ഥലത്തെത്തിയ വനപാലകർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.