ETV Bharat / state

ബി.പി.എൽ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നിർത്തലാക്കിയ സംഭവം: നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് - എറണാകുളം പുതിയ വാർത്തകൾ

സ്വാശ്രയ കോളജുകളിലെ ബി.പി.എൽ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നിർത്തലാക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ഫീസടയ്‌ക്കാത്തതിന്‍റെ പേരിൽ ബി.പി.എൽ വിദ്യാർഥികൾക്കെതിരെ പുറത്താക്കൽ അടക്കമുള്ള നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്.

High Court intervention in case of suspension of scholarship for BPL students  BPL students scholarship suspension  ബി പി എൽ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നിർത്തലാക്കിയ സംഭവം  വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ഹൈക്കോടതി ഇടപെടൽ  case of suspension of scholarship for BPL students in self help colleges  High Court latest news  kerala latest news  എറ്റവും പുതിയ വാര്‍ത്തകള്‍  malayalam news today  കേരള വാര്‍ത്തകള്‍  ernakulalam latest news  എറണാകുളം പുതിയ വാർത്തകൾ  സ്വാശ്രയ കോളേജുകളിലെ ബി പി എൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്
ബി.പി.എൽ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നിർത്തലാക്കിയ സംഭവം: നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്
author img

By

Published : Aug 8, 2022, 7:48 PM IST

എറണാകുളം: സ്വാശ്രയ കോളജുകളിലെ ബി.പി.എൽ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നിർത്തലാക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഫീസ് കുടിശ്ശികയുടെ പേരിൽ സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന ബി.പി.എൽ വിദ്യാർഥികൾക്കെതിരെ യാതൊരു വിധ നടപടികളോ പുറത്താക്കലോ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ബി.പി.എൽ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ആനുകൂല്യം നിർത്തലാക്കിയതിനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജി ഹൈക്കോടതി ഓഗസ്റ്റ്‌ 23 ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഇടക്കാല ഉത്തരവിന്‍റെ കാലാവധി.

ഫീസടക്കാത്തതിനെ തുടർന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. സ്വാശ്രയ കോളജുകളിൽ പഠിക്കുന്ന ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള വിദ്യാർഥികളിൽ നിന്നും ഫീസ് ആവശ്യപ്പെടുന്നതിലെ അനൗചിത്യം അടക്കം കോടതി നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്‌തിരുന്നു. നൽകിക്കൊണ്ടിരുന്ന സ്‌കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ പ്രസ്‌തുത വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ ഭാവി എങ്ങനെ സംരക്ഷിക്കാനാകും.

വിദ്യാർഥികളുടെ ഫീസടക്കമുള്ള ഇത്തരം ചെലവുകൾ സർക്കാർ സ്വയം വഹിക്കുകയോ, വിദ്യാർഥികളെ ഗവ.കോളജുകളിലേക്ക് മാറ്റിക്കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാകുമോ, തുടങ്ങിയ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യങ്ങളിലടക്കം വിശദീകരണം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണ് ഹർജി കോടതി ഈ മാസം 23ലേക്ക് മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.