ETV Bharat / state

2000 രൂപ നോട്ട് പിന്‍വലിച്ച നടപടി: കയ്യില്‍ കള്ളപ്പണം ഉള്ളവര്‍ക്ക് വേവലാതി ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ - ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

രാജ്യം പൂർണമായും ഡിജിറ്റൽ എക്കോണമിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടപടികൾ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

BJP State president K Surendran  two thousand rs note withdraw  K Surendran  2000 രൂപ നോട്ട് പിന്‍വലിച്ച നടപടി  കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  ബിജെപി
കെ സുരേന്ദ്രന്‍
author img

By

Published : May 21, 2023, 9:24 AM IST

കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു

എറണാകുളം: രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ച നടപടിയിൽ കള്ളപ്പണമില്ലാത്തവർക്ക് പ്രയാസമില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചിയിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനും സിപിഎമ്മിനും വേവലാതിയുണ്ടാകും. അവരുടെ കയ്യിൽ അനധികൃത കളപ്പണമുണ്ടാകാം.

കണക്ക് കാണിച്ച് സെപ്‌റ്റംബർ 30 വരെ ബാങ്കിൽ പണം അടയ്ക്കാനുള്ള സൗകര്യമുണ്ട്. ആർക്കും പണം നഷ്‌ടമാകില്ല. കണക്ക് കാണിക്കാൻ പറ്റാത്തവർക്ക് നഷ്‌ടമുണ്ടാകും. അവരെ സംരക്ഷിക്കുന്നവർക്ക് വേവലാതിയുണ്ടാകും. അത് കൊണ്ടാണ് നോട്ട് നിരോധനത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഒരു തവണ നോട്ട് നിരോധിച്ചു. അതിനെ തുടർന്നുള്ള തുടർ നടപടികളുടെ ഭാഗമാണ് രണ്ടായിരം നോട്ടുകൾ പിൻവലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കള്ളപ്പണത്തിനെതിരായ നടപടികൾ തുടരും. ഇനിയും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകും. രാജ്യം പൂർണമായും ഡിജിറ്റൽ എക്കോണമിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടപടികൾ എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങൾ ഇതിനെ കയ്യടിച്ച് സ്വാഗതം ചെയ്യും. രാജ്യത്ത് സമ്പത്ത് വ്യവസ്ഥ വളരെ ശക്തമായ നിലയിലാണുള്ളത്. അഞ്ച് പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറി കഴിഞ്ഞിട്ടുണ്ട്.

ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. കള്ള നോട്ട് തടയാൻ ഇറക്കിയ രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചതും കള്ള നോട്ട് തടയാനാണെന്ന വിശദീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയത്. കള്ള പണക്കാർക്ക് മാത്രമാണ് ഇതിൽ വേവലാതി വേണ്ടത്. തനിക്ക് മനസിലാകാത്തത് കോൺഗ്രസും സിപിഎമ്മും കണക്കിൽ പെടാത്ത പണം സൂക്ഷിക്കുന്നവർക്ക് വേണ്ടി സംസാരിക്കുന്നത് എന്തിനാണ് എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

Also Read: Explained: 2000 നോട്ട് 'ഔട്ട്', കാലാവധി കഴിഞ്ഞെന്ന് റിസര്‍വ് ബാങ്ക്; ഇനിയെന്ത് എന്നറിയാം

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്‍റ് കത്തിച്ചത് അവർ തന്നെയാണ്. പ്ലാന്‍റുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇനി മുഖം മിനുക്കാനുള്ള ചില നടപടികൾ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയിരിക്കുകയാണ്. അഴിമതി പണത്തിന്‍റെ പങ്ക് പറ്റിയവരാണ് സർക്കാരിൽ ഇരിക്കുന്നത്. അതിനാൽ ഒരു ആത്മാർഥതയും അവർ കാണിക്കില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

പി വിജയൻ ഐപിഎസിനെതിരായ അച്ചടക്ക നടപടി പ്രതികാര നടപടികളുടെ ഭാഗമാണ്. പുണ്യം പൂങ്കാവനം പദ്ധതി ഭംഗിയായി നടത്തിയതിലും അത് പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പരാമർശിക്കപ്പെട്ടതും ഒരു കാരണമായി. തീവ്രവാദ സ്ക്വാഡിന്‍റെ തലപ്പത്ത് ഇരുന്ന് നിരവധി വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് നൽകിയെന്നതാണ് അവർ കാണുന്ന കുറ്റം.

കേരള പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ വിവരങ്ങൾ പൂഴ്ത്തി വയ്‌ക്കുകയാണെന്നും തീവ്രവാദ ശക്തികൾക്കെതിരെ നിൽക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സർക്കാർ പ്രതികാര നടപടി എടുക്കുകയാണ്. പി വിജയൻ ഐപിഎസിനെതിരായ നടപടി പിൻവലിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Also Read: കെട്ടിയെഴുന്നള്ളിച്ചത് സാധാരണക്കാരനുമേല്‍ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' നടത്തി, ഒടുക്കം 'പിന്‍വാങ്ങല്‍' ; 2,000ത്തിന് സംഭവിച്ചത് ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.