ETV Bharat / state

ആശുപത്രിവാസം കഴിഞ്ഞ് ബെന്നി ബെഹന്നാൻ തിരികെ യുഡിഫ് ക്യാമ്പിലെത്തി

പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും അണികൾ പ്രിയ നേതാവിന്‍റെ മടങ്ങി വരവ് ഗംഭീരമാക്കി.

ഫയൽ ചിത്രം
author img

By

Published : Apr 15, 2019, 12:04 AM IST

എറണാകുളം: ചികിത്സക്കും വിശ്രമത്തിനും ശേഷം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹന്നാൻ പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി. പുത്തൻകുരിശിൽ എ കെ ആന്‍റണിയുടെ പൊതു സമ്മേളനത്തിൽ പങ്കെടുത്താണ് ബെന്നി ബഹന്നാൻ പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തിയത്. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ബെന്നിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് എ കെ ആന്‍റണി പറഞ്ഞു. ബെന്നിയെ ചാലക്കുടിയിലെ എംപിയാക്കിയിട്ടെ പ്രവർത്തകർ വിശ്രമിക്കാവൂ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഈ മാസം ഏപ്രിൽ അഞ്ചിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ബെന്നി ബെഹന്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ബെന്നി ബെഹന്നാന്‍ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് തിരികെ യുഡിഎഫിന്‍റെ പ്രചാരണ ക്യാമ്പിലെത്തിയത്.

Intro:Body:

ചികിൽസക്കും വിശ്രമത്തിനും ശേഷം യു ഡി എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി.  പുത്തൻകുരിശിൽ നടന്ന എ.കെ.ആൻറണിയുടെ പൊതു സമ്മേള ന ത്തിൽ പങ്കെടുത്താണ് ബെന്നി ബഹനാൻ പ്രചാരണ രംഗത്തേക്ക് തിരിച്ചു വന്നത്. പടക്കം പൊട്ടിച്ചും പുത്തിരി കത്തിച്ചും മുദ്രാവാക്യം വിളിച്ചും അണികൾ പ്രിയ നേതാവിന്റെ മടങ്ങി വരവ് ഗംഭീരമാക്കി. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ബെന്നിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ആൻറണി പറഞ്ഞു. കുറച്ച് ദിവസം കൂടി ഡോക്ടർ പറയുന്നത് അനുസരിക്കണം. ബെന്നിയെ ചാലക്കുടിയിലെ എം പി ആക്കിയിട്ടേ പ്രവർത്തകർ വിശ്രമിക്കാവൂ എന്നും അദ്ദേഹം ഓർമ മപ്പെടുത്തി.

കേരളത്തിൽ രണ്ട് തരംഗം യു ഡി എഫിന് അനുകൂലമായി നിലനിൽക്കുന്നുവെന്ന് എ.കെ.ആൻറണി പറഞ്ഞു. ഒന്ന് രാഹുൽ ഗാന്ധിക്ക് അനുകൂലമായ തരംഗം. മറ്റൊന്ന് മോഡിയെ ചവുട്ടി പുറത്താക്കാനുള്ള തരംഗം. ഇതിനൊപ്പം പിണറായി വിജയനെ ചെവിക്ക് പിടിച്ച് പുറത്ത് കളയാനുള്ള ജനങ്ങളുടെ വാശി കൂടിയാകുമ്പോൾ ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാണെന്ന് ആൻറണി പറഞ്ഞു. 

കോഴിയെ കൊല്ലുന്ന ലാഘവത്തോടെയാണ് സി പി എം ചെറുപ്പക്കാരെ വെട്ടിക്കൊല്ലുന്നത്. ഈ നെറികെട്ട രാഷ്ട്രീയം അവസാനിപ്പിക്കണം. എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചിരുന്ന നാടിനെ ചേരിതിരിവിലേക്കും വർഗീയ സംഘർഷങ്ങളിലേക്കും തളളിവിട്ടതാണ് മോഡിയുടെ ഭരണ നേട്ടമെന്നും ആന്റണി പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.