ETV Bharat / state

Benny behanan petition | 'ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കണം' ; ഡിജിപിക്ക് പരാതി നൽകി ബെന്നി ബെഹന്നാന്‍ എം.പി

സിപിഎം ഉന്നത നേതാവ് കോടീശ്വരന്മാരിൽ നിന്ന് പണം വാങ്ങിയെന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ബെന്നി ബെഹന്നാന്‍ എം.പി

ബെന്നി ബഹനാൻ  benny behnan  benny behnan petition  g sakthidharan  g sakthidharan disclosure  ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ  ജി ശക്തിധരൻ  ഡി ജി പിക്ക് പരാതി നൽകി ബെന്നി ബഹനാൻ  ബെന്നി ബഹനാൻ നൽകിയ പരാതി  g sakthidharan facebook post
Benny behnan petition
author img

By

Published : Jun 27, 2023, 5:43 PM IST

എറണാകുളം : മാധ്യമപ്രവർത്തകനും ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുമായ ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹന്നാന്‍ എം.പി സംസ്‌ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. കൊച്ചിയിൽ നിന്ന് സിപിഎം ഉന്നത നേതാവ് രണ്ടുകോടിയിലേറെ രൂപ കൈതോല പായയിൽ കെട്ടി കാറിൽ കടത്തിയെന്നും മറ്റൊരു വ്യവസായിയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ശക്തിധരന്‍റെ വെളിപ്പെടുത്തൽ. ഈ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ശക്തിധരനിൽ നിന്ന് ഉടനടി മൊഴിയെടുക്കണമെന്നും അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നൽകണമന്നും ബെന്നി ബെഹന്നാന്‍ ഡിജിപിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ബെന്നി ബഹനാൻ  benny behnan  benny behnan petition  g sakthidharan  g sakthidharan disclosure  ജി ശക്തിധരന്‍റെ വെളിപ്പെടുത്തൽ  ജി ശക്തിധരൻ  ഡി ജി പിക്ക് പരാതി നൽകി ബെന്നി ബഹനാൻ  ബെന്നി ബഹനാൻ നൽകിയ പരാതി  g sakthidharan facebook post
ബെന്നി ബെഹന്നാന്‍ നൽകിയ പരാതി

ബെന്നി ബെഹന്നാന്‍ നൽകിയ പരാതിയുടെ പകർപ്പ് : കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന് കോടീശ്വരന്മാർ നൽകിയ വൻ തുകകൾ എണ്ണിത്തിട്ടപ്പെടുത്താൻ തന്‍റെ കലൂരിലെ പഴയ ഓഫിസിൽ വച്ച് സഹായിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ദേശാഭിമാനി പത്രത്തിൽ ദീർഘകാലം ജോലി ചെയ്‌ത മുതിർന്ന മാധ്യമപ്രവർത്തകനായ ജി ശക്തിധരൻ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ? ഈ സിപിഎം ഉന്നതൻ കലൂരിലുള്ള തന്‍റെ ഓഫിസിൽ താമസിച്ചിരുന്നു എന്നും, തുടർച്ചയായി രണ്ട് ദിവസങ്ങളിലായാണ് ശക്തിധരൻ ഈ ഉന്നതന് കോടീശ്വരന്മാർ നൽകിയ വൻ തുകകൾ എണ്ണിത്തിട്ടപ്പെടുത്താൻ സഹായിച്ചതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

അന്ന്, രണ്ട് കോടിയിലധികം രൂപയാണ് തന്‍റെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയത് എന്നും ശക്തിധരൻ വ്യക്തമാക്കുന്നു. മാത്രമല്ല, അന്ന് തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സിപിഎം ഉന്നത നേതാവിന്‍റെ സഹോദരപുത്രനോടൊപ്പം പണം പൊതിയാൻ രണ്ട് കൈതോലപ്പായകൾ വാങ്ങാൻ പോയിരുന്നു എന്നും ശക്തിധരൻ വ്യക്തമായി പറയുന്നു. ഈ പണം പായയിൽ പൊതിഞ്ഞ് ഒരു ഇന്നോവ കാറിന്‍റെ ഡിക്കിയിൽ വച്ച് അന്ന് അർധരാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയും ആ ഇന്നോവയിൽ ഉണ്ടായിരുന്നു എന്നും ഫേസ്‌ബുക്കിൽ പരാമർശമുണ്ട്. ഒരു കോടീശ്വരൻ, മേൽപ്പറഞ്ഞ ഉന്നത സിപിഎം നേതാവിന് കോവളത്തെ ഒരു ഹോട്ടലിൽ വച്ച് അർധരാത്രി രണ്ട് പൊതികളിലായി പണം നൽകി എന്നും ശക്തിധരൻ പറയുന്നു. ആ പണപ്പൊതികളുമായി ഉന്നത നേതാവ് പാർട്ടി സെന്‍ററിലേക്ക് പോയെന്നും, പാർട്ടി ഓഫിസിലെ ഒരു സീനിയർ ജീവനക്കാരൻ രാത്രി 11 മണിയോടെ ഈ നേതാവിനെ കാണാൻ കാത്തുനിന്നെന്നും, പൊതികളിൽ ഒരെണ്ണം ഈ ജീവനക്കാരന് നൽകിയ ഉന്നതൻ, മറ്റേ പണപ്പൊതിയുമായി പാർട്ടി ഓഫിസിന് എതിർവശത്തുള്ള ഫ്ലാറ്റിലേക്ക് പോയി എന്നും പണപ്പൊതിയുമായി പാർട്ടി ഓഫിസിലെത്തിയ ജീവനക്കാരൻ പൊതി തുറന്നുനോക്കിയപ്പോൾ (മറ്റൊരു ജീവനക്കാരന്‍റെ സാന്നിധ്യത്തിൽ), അതിൽ പത്ത് ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്നും ശക്തിധരൻ വ്യക്തമാക്കുന്നു.

അതിഗുരുതരമാണ് മേൽപ്പറഞ്ഞ ആരോപണങ്ങൾ എന്നത് വ്യക്തമാണല്ലോ. കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന് കോടീശ്വരന്മാർ നൽകിയ രണ്ട് കോടിയിലധികം രൂപ, ആ നേതാവിന്‍റെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്താൻ താൻ സഹായിച്ചു എന്നാണ് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതേ നേതാവിന് ഒരു കോടീശ്വരൻ ഒരേ വലിപ്പമുള്ള രണ്ട് പണപ്പൊതികൾ നൽകിയിരുന്നു എന്നും, അതിൽ ഒന്നിൽ 10 ലക്ഷം രൂപയായിരുന്നു എന്നും ഈ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തുന്നു.

ഈ പശ്ചാത്തലത്തിൽ, ഇക്കാര്യത്തെക്കുറിച്ച് അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തണം എന്ന് അഭ്യർഥിക്കുന്നു. ജി. ശക്തിധരന്‍റെ മൊഴി ഉടനടി രേഖപ്പെടുത്താനുള്ള നടപടികളും ഉണ്ടാകണം. സിപിഎമ്മിലെ ഉന്നത നേതാവിനെതിരെയാണ് ശക്തിധരൻ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതിനാൽ അദ്ദേഹത്തിന്‍റെ ജീവൻ അപകടത്തിലാകാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ ശക്തിധരന്‌ എത്രയും പെട്ടെന്ന് പൊലീസ് സംരക്ഷണം നൽകണമെന്നും ബെന്നി ബെഹന്നാന്‍ കത്തിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.