ETV Bharat / state

CPM | വനിത സഖാക്കളോടുള്ള ചില പുരുഷ നേതാക്കന്മാരുടെ സമീപനം മോശം: മന്ത്രി ബിന്ദു - വനിതാ സഖാക്കളോടുള്ള സമീപനം മാറണം

ഇതാദ്യമായാണ്​ സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ പൊതു ചർച്ചക്കിടെ ഇത്തരമൊരു വിമർശനം ഉയരുന്നത്​

behavior of male comrades towards female comrades  Minister Bindu at CPM State Conference  പാര്‍ട്ടിയിലെ പുരുഷാധിപത്യത്തിനെതിരെ ആര്‍ ബിന്ദു  വനിതാ സഖാക്കളോടുള്ള സമീപനം മാറണം  സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ആര്‍ ബിന്ദു
CPM | വനിതാ സഖാക്കൾക്ക് നേരെയുള്ള പുരുഷ സഖാക്കളുടെ പെരുമാറ്റരീതിയിൽ മാറ്റണം; മന്ത്രി ആർ ബിന്ദു
author img

By

Published : Mar 3, 2022, 3:42 PM IST

എറണാകുളം: സി.പി.എം വനിത നേതാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനം ശരിയല്ലെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സി.പി.എം സംസ്ഥാന സമ്മേളനവേദിയിലാണ്​ മന്ത്രിയുടെ വിമർശനം.

ദുഃഖത്തോടെയാണ്​ ഇത്​ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതികൾ പല സമയത്തും പാർട്ടി പരിഗണിക്കുന്നില്ല. വനിതകൾ ബ്രാഞ്ച്​ സെക്രട്ടറിമാരായ സ്ഥലങ്ങളിലും പുരുഷൻമാർ മേധാവിത്വം നേടുന്നു. പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്നു - മന്ത്രി ബിന്ദു പറഞ്ഞു.

ഇതാദ്യമായാണ്​ സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ പൊതു ചർച്ചക്കിടെ ഇത്തരമൊരു വിമർശനം ഉയരുന്നത്​. നേരത്തെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിനിടെയും സമാനമായ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം എൽ.എൽ.എയായ യു. പ്രതിഭയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​ ഉൾപ്പടെ ചർച്ചയായതിന്​ പിന്നാലെയാണ്​ ബിന്ദുവിന്‍റെ വിമർശനമെന്നതും ശ്രദ്ധേയമാണ്​.

ലക്ഷ്യം പി.കെ ശശി

വനിത പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം പ്രവർത്തന റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽകൂടിയാണ് വിമർശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ല കമ്മിറ്റിയിലെ വനിത അംഗത്തിന്‍റെ പരാതിയിൽ ഷൊർണൂർ എംഎൽഎയും സിഐടിയു ജില്ല പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്പെൻഷൻ.

നടപടി നേരിട്ടപ്പോൾ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി. സംസ്ഥാന, ജില്ലാ നേതാക്കൾക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പാർട്ടി ജനറൽ സെക്രട്ടറിക്കു യുവതി പരാതി നൽകിയതിനെതുടർന്ന് എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മിഷനെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിൽ മന്ത്രിയുടെ വിമർശനം പാർട്ടി പ്രവർത്തകർക്കിടയിൽ കൂടുതൽ ചർച്ചയാവാൻ ഇടയുണ്ട്.

Also Read: സംസ്ഥാന സമ്മേളനം: വിവാദങ്ങളെ കൂട്ടുത്തരവാദിത്വത്തോടെ നേരിടുന്നില്ലെന്ന് വിമർശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.