എറണാകുളം: ജനപ്രതിനിധികൾ നാടിന് മാതൃകയാകണം എന്ന് വെറുതെ പ്രസംഗിച്ചാല്‍ മാത്രം പോര. അത് പ്രവൃത്തിയിലും കാണിച്ചുകൊടുക്കണം. അങ്ങനെയൊരാളെ പരിചയപ്പെടണമെങ്കില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോകണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീമിന് ജനസേവനത്തോടൊപ്പം പച്ചക്കറി കൃഷിയും ഹരമാണ്. മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഎം ഏരിയാ കമ്മിറ്റിയംഗം എന്നി നിലകളിലും റഷീദ പൊതുപ്രവർത്തന രംഗം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിലെത്തിയാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നല്ലൊരു കർഷകയായി മാറും. ആദ്യം ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് ആദ്യമായി റഷീദ പച്ചക്കറി കൃഷി പരീക്ഷിച്ചതും നൂറു മേനി വിളയിച്ചതും.
പഞ്ചായത്ത് ഭരണവും പച്ചക്കറി കൃഷിയും; സ്വയം പര്യാപ്തയാണ് റഷീദ - കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്
വീട്ടിലെത്തിയാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നല്ലൊരു കർഷകയായി മാറും. ആദ്യം ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് ആദ്യമായി റഷീദ പച്ചക്കറി കൃഷി പരീക്ഷിച്ചതും നൂറു മേനി വിളയിച്ചതും. പിന്നീട് വീടിന്‍റെ ടെറസ് കൃഷിയിടമാക്കാൻ തീരുമാനിച്ചു.
എറണാകുളം: ജനപ്രതിനിധികൾ നാടിന് മാതൃകയാകണം എന്ന് വെറുതെ പ്രസംഗിച്ചാല്‍ മാത്രം പോര. അത് പ്രവൃത്തിയിലും കാണിച്ചുകൊടുക്കണം. അങ്ങനെയൊരാളെ പരിചയപ്പെടണമെങ്കില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോകണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീമിന് ജനസേവനത്തോടൊപ്പം പച്ചക്കറി കൃഷിയും ഹരമാണ്. മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഎം ഏരിയാ കമ്മിറ്റിയംഗം എന്നി നിലകളിലും റഷീദ പൊതുപ്രവർത്തന രംഗം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിലെത്തിയാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നല്ലൊരു കർഷകയായി മാറും. ആദ്യം ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് ആദ്യമായി റഷീദ പച്ചക്കറി കൃഷി പരീക്ഷിച്ചതും നൂറു മേനി വിളയിച്ചതും.
CPM ഏരിയാ കമ്മിറ്റിയംഗം , മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന റഷീദ സലിം കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മൂന്നര വർഷം പിന്നിട്ടു. പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളും ജൈവ കൃഷി പ്രോത്സാഹനവുമായി രംഗത്തു വന്നപ്പോൾ അതിന്റെ ചുവടുപിടിച്ച് ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് ആദ്യമായി റഷീദ പച്ചക്കറി കൃഷി പരീക്ഷിച്ചതും നൂറു മേനി വിളയിച്ചതും.
പിന്നീട് രണ്ടു വർഷം മുമ്പാണ് ഏഴ് സെന്റിൽ നിർമ്മിച്ച വീടിന്റെ ടെറസ് കൃഷിയിടമാക്കാൻ തീരുമാനിച്ചത്.ടെറസിൽ മഴ മറ നിർമിച്ചാണ് ഗ്രോബാഗിലും, പ്ലാസ്റ്റിക് പാത്രങ്ങളിലുമായി പച്ചക്കറികൾ നട്ടത്. ആദ്യ കൃഷി വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ശ്രദ്ധയും പരിചരണവും കൂടുതലായി നൽകിയപ്പോൾ നല്ല വിളവാണ് ലഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വലിയ തിരക്കുകളുണ്ടെങ്കിലും KSEB ജീവനക്കാരനായ ഭർത്താവ് സലീമിന്റെയും, ഏക മകൻ മുഹമ്മദ് സിനാൻ - ന്റെയും പിന്തുണയോടെ മികച്ച രീതിയിലാണ് റഷീദയുടെ മട്ടുപ്പാവ് കൃഷി നടന്നു വരുന്നത്. ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറി കളും ഈ ഹരിത കൂടാരത്തിലൊരുക്കാൻ റഷീദക്ക് കഴിഞ്ഞിട്ടുണ്ട്.
എത്ര തിരക്കുണ്ടെങ്കിലും, സ്ഥലപരിമിതിയുണ്ടെങ്കിലും അത്യാവശ്യം വേണ്ടുന്ന പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കണം എന്നതാണ് റഷീദയുടെ മതം. സമയമില്ല, സ്ഥലമില്ല എന്ന് പരിതപിക്കുന്നവർക്ക് ഒരു മറുപടിയാണ് റഷീദയുടെ ഏഴ് സെന്റ് കൃഷിയിടം . വിഷ മുക്തമായ ഈ ജൈവ പച്ചക്കറി കൃഷി രീതി പൊതു പ്രവർത്തനത്തിനൊപ്പം തുടർന്നു കൊണ്ടു പോകാനാണ് എം.എ, ബിയെ ഡ് ബിരുദധാരികൂടിയായ റഷീദയുടെ തീരുമാനം.
ബൈറ്റ് - റഷീദ സലിം (കൃഷിയുടമ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)Conclusion:kothamangalam
TAGGED:
റഷീദ സലീം