ETV Bharat / state

ബാലഭാസ്‌കറിന്‍റെ മരണം; അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും - ബാലഭാസ്‌കർ

കേസിൽ അന്വേഷണ പുരോഗതി ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റിപ്പോർട്ടായി സമർപ്പിക്കും

ബാലഭാസ്‌കർ
author img

By

Published : Jun 27, 2019, 11:26 AM IST

കൊച്ചി: ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടി. കേസിലെ അന്വേഷണ പുരോഗതി ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റിപ്പോർട്ടായി സമർപ്പിക്കും. ഇതിനുപുറമെ സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ വിഷ്‌ണു, പ്രകാശ് തമ്പി എന്നിവരുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങളും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ടാകും. ഇരുവർക്കും ബാലഭാസ്‌കറിന്‍റെ അപകടവുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ വിഷ്‌ണുവിനെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി ക്രൈംബ്രാഞ്ച് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതോടൊപ്പം മൊബൈൽ ടവർ കേന്ദ്രീകരിച്ചുളള അന്വേഷണവും സംഘം പൂർത്തിയാക്കിയിട്ടുണ്ട്.

Intro:ബാലഭാസ്കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടി . കേസിലെ അന്വേഷണ പുരോഗതി ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റിപ്പോർട്ടായി സമർപ്പിക്കും. ഇതിനുപുറമെ സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ വിഷ്ണു, പ്രകാശൻ തമ്പി എന്നിവരുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങളും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ടാകും.
ഇരുവർക്കും ബാലഭാസ്കറിൻ്റെ അപകടവുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ വിഷ്ണു വിഷ്ണുവിനെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി ക്രൈംബ്രാഞ്ച് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതോടൊപ്പം മൊബൈൽ ടവർ കേന്ദ്രീകരിച്ചുളള അന്വേഷണവും സംഘം പൂർത്തിയാക്കിയിട്ടുണ്ട്.

Body:....

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.