എറണാകുളം : തനിക്കെതിരായ നിയമ നടപടികൾ ചിലരുടെ അജണ്ടയുടെ ഭാഗമെന്ന് ലക്ഷദ്വീപിലെ ചലചിത്ര പ്രവർത്തക ഐഷ സുൽത്താന. ദ്വീപിലെ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിൽ തിരിച്ചത്തിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലക്ഷദ്വീപിലെത്തി പ്രതിസന്ധികൾ തരണം ചെയ്ത് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
'ഫോണ്‍ പിടിച്ചെടുത്തത് എന്തിന്?'
കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ആദ്യം ചോദ്യം ചെയ്തത് മുതൽ അവർ തന്‍റെ ഫോൺ പരിശോധിച്ചിരുന്നു. തന്‍റെയും ഉമ്മയുടെയും സഹോദരന്‍റെയും ബാങ്ക് അക്കൗണ്ടുകൾ വരെ പരിശോധിച്ചു.
എല്ലാം വിശദമായി പരിശോധിച്ച ശേഷവും എന്തിനാണ് ഫോൺ പിടിച്ചെടുത്തതെന്ന് അറിയില്ല. കോടതി വിധി വന്ന ശേഷം പൊലീസ് വിളിപ്പിച്ച് ഫോൺ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
'ജനം പ്രശ്നങ്ങള്‍ നേടിടാന്‍ തയ്യാര്‍'
ഒരു ഫോൺ നമ്പർ പോലും എടുക്കാൻ സാവകാശം തന്നില്ല. ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് പറഞ്ഞു. തന്‍റെ ശബ്ദം ഇല്ലായ്മ ചെയ്യുകയാണ് അവരുടെ അജണ്ട. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ല. ജനങ്ങൾ ഏത് പ്രശ്നവും നേരിടാൻ തയ്യാറാണെന്നതാണ് ലക്ഷദ്വീപിൽ താൻ കണ്ട കാഴ്ചയെന്നും ഐഷ പറഞ്ഞു.
ലക്ഷദ്വീപിലെ ഉദ്യോഗസ്ഥർ ആരെയോ ഭയപ്പെടുന്നതായാണ് തനിക്ക് തോന്നിയത്. അത് അഡ്മിനിസ്ട്രേറ്ററെയായിരിക്കാമെന്നും ആയിഷ സുൽത്താന പറഞ്ഞു. താൻ ക്വാന്‍റൈൻ ലംഘിച്ചെന്ന ആരോപണം ശരിയല്ലന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.
ALSO READ: ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ ; അഭിമാന നേട്ടവുമായി മലയാളി താരം