എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹര്‍ജിയില്‍ നാളെയും(ജൂണ്‍ 29) വാദം തുടരും. അതേ സമയം മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്നാണ് ദിലീപിന്‍റെ വാദം.
മെമ്മറി കാർഡിന്‍റെ മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ മാറ്റം വന്നിട്ടുണ്ടോയെന്ന് അറിയാന്‍ സാധിക്കുമെന്നും ദിലീപ് പറഞ്ഞു. സാക്ഷി വിസ്‌താരം നടത്തിയാല്‍ ഇക്കാര്യം മനസിലാക്കാമെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.
also read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും
അതേസമയം മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചാല്‍ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടാകുമെന്നാണ് ലാബ് അസിസ്റ്റന്‍റ് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.