എറണാകുളം : കോതമംഗലം, പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയില്‍ സ്ഥാപിച്ച രൂപക്കൂട് സാമൂഹ്യ വിരുദ്ധർ കന്നാരത്തോട്ടത്തിലെ കൃഷിയിടത്തില്‍ വലിച്ചെറിഞ്ഞതായി പരാതി. ശനിയാഴ്ച രാവിലെ പള്ളിയിൽ ആരാധന നടത്താനെത്തിയ വിശ്വാസികളാണ് ഇത് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഊന്നുകൽ പൊലീസ്, പള്ളി പരിസരവും രൂപം കണ്ടെത്തിയ കൈതച്ചക്ക കൃഷിത്തോട്ടവും പരിശോധന നടത്തി.
ALSO READ: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർ ജയിൽ മോചിതനായി
തൊട്ടടുത്തുള്ള ടാർ മിക്‌സിങ് പ്ലാൻ്റിൽ നിന്നുള്ള മലിനീകരണം കാരണം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് തുറന്നത്. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാവികാര്യങ്ങള്‍ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും പള്ളി വികാരി ഫാ. പോൾ ചൂരത്തൊട്ടിയിൽ പറഞ്ഞു.