ETV Bharat / state

സംസ്ഥാന പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്ന ബെൻ - അന്ന ബെന്നിന് സംസ്ഥാന അവാര്‍ഡ്

പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത് ഭാഗ്യമാണെന്നും വളരെ സന്തോഷമുണ്ടെന്നും അന്ന ഇടിവി ഭാരതിനോട് പറഞ്ഞു

anna ben best actress anna ben special jury award state special jury award നടി അന്നാ ബെൻ പ്രത്യേക ജൂറി പർമാർശം ബെന്നി പി നായരമ്പലം ഹെലന്‍ അന്ന ബെന്‍ അന്ന ബെന്നിന് സംസ്ഥാന അവാര്‍ഡ് കുമ്പളങ്ങി നെറ്റ്സ് അന്ന ബെന്‍
സംസ്ഥാന പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്ന ബെൻ
author img

By

Published : Oct 13, 2020, 8:26 PM IST

എറണാകുളം: ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപെട്ട നടിയാണ് അന്ന ബെൻ. തന്‍റെ രണ്ടാമത്തെ ചിത്രമായ ഹെലനിലെ അഭിനയത്തിന് പ്രത്യേക ജൂറി പർമാർശത്തിന് അർഹയായിരിക്കുകയാണ് അന്ന. ഇതൊരു ഭാഗ്യമാണെന്നും വളരെ സന്തോഷമുണ്ടെന്നും അന്ന ഇടിവി ഭാരതിനോട് പറഞ്ഞു. ഈയൊരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. ഓഡിഷനില്‍ പങ്കെടുത്താണ് കുമ്പളങ്ങി നെറ്റ്സിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. നടിയെന്ന നിലയിൽ ഒരുപാട് ജോലി ചെയ്യേണ്ട കഥാപാത്രമായിരുന്നു ഹെലൻ. അത് തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിൽ തന്നെ ഒരുപാട് സന്തോഷമുണ്ടായിരുന്നു. സിനിമ മേഖലയിലേക്ക് പ്രവേശനം ലഭിച്ച വഴിയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. അതിലെ ബേബി മോൾ പ്രത്യേകതയുള്ള കഥാപാത്രമായിരുന്നു. താൻ അഭിനയിച്ച മൂന്ന് സിനിമയ്ക്കും തന്‍റെ അഭിനയ ജീവിതത്തിൽ സ്ഥാനമുണ്ട്. ഇഷ്ടപ്പെടുന്ന സിനിമകൾ നന്നായി ചെയ്യുക, ഏറ്റവും നന്നായി പ്രയത്നിക്കുക എന്നതാണ് താൻ ചെയ്യുന്നതെന്നും അന്ന പറഞ്ഞു.

സംസ്ഥാന പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്ന ബെൻ

രഞ്ജന്‍ പ്രമോദിന്‍റെ സിനിമയിലാണ് നിലവിൽ അഭിനയിക്കുന്നത്. കൊവിഡിനെ തുടർന്ന് ഇത് നിർത്തിവെച്ചിരിക്കുകയാണ്. സംവിധായകൻ ആന്‍റണിയുടേതാണ് അടുത്ത ചിത്രം. അമ്മയുടെയും അച്ഛന്‍റേയും സ്നേഹവും പിന്തുണയുമാണ് സിനിമയിൽ മുന്നോട്ട് നയിക്കുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്‍റെ മകളായ അന്നയ്ക്ക് അച്ഛന്‍റെ തിരക്കഥയെഴുതലും, നാടകമെഴുത്തും ഇഷ്ടമാണ്. എപ്പോഴോ ആഗ്രഹമായി കടന്നു വന്ന അഭിനയം ഒരു ഓഡിഷനിലൂടെ സഫലമാവുകയായിരുന്നുവെന്നും അന്ന ബെൻ പറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.