ETV Bharat / state

Aluva Murder| പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനാവലി; 'ആവർത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണം' - ആലുവ ലൈംഗിക പീഡനം

ആലുവയില്‍ അഞ്ചുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും വൈകാരികമായാണ് പ്രതികരിച്ചത്

Aluva Rape Case  aluva minor girl Murder  Aluva Minor girl molested and murdered  aluva minor girl Murder huge crowd  ജനപ്രതിനിധികള്‍ ഇടിവി ഭാരതിനോട്
Aluva Murder
author img

By

Published : Jul 30, 2023, 9:19 PM IST

Updated : Jul 30, 2023, 10:42 PM IST

ജനപ്രതിനിധികള്‍ ഇടിവി ഭാരതിനോട്

എറണാകുളം: ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയെ അവർ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. എന്നാൽ, അവളുടെ വിയോഗം അവർ ഓരോരുത്തരെയും ഈറനണിയിച്ചു. സ്വന്തം വീട്ടിലെ ഒരംഗത്തെ നഷ്‌ടപ്പെട്ട വേദനയായിരുന്നു ആലുവയിലെ ജനങ്ങൾ അനുഭവിച്ചത്.

അതിരാവിലെ മുതൽ വരിയായി നിന്ന് അവസാനമായി ഒരു നോക്ക് കാണാന്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് തായിക്കാട്ടുകര എൽപി സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. എല്ലാവർക്കും പറയാനുള്ളത് ഒന്നുമാത്രം, ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. പ്രതിക്ക് പരമാവധി ശിക്ഷയുറപ്പാക്കണം. നിയമ സംവിധാനത്തിലെ പോരായ്‌മകൾ പരിഹരിക്കണം. എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലെന്നായിരുന്നു പ്രതികരണം ആരാഞ്ഞപ്പോൾ ജനങ്ങളിൽ ചിലരുടെ മറുപടി.

വളരെ വേദനാജനകമായ സംഭവമാണുണ്ടായതെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. മനുഷ്യ മനസാക്ഷിക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്തതും മൃഗീയവും പൈശാചികവുമാണിത്. ഇത്തരം സംഭവങ്ങളിലേക്ക് നമ്മുടെ നാട് എങ്ങനെ എത്തിച്ചേർന്നു. ഇത്തരം സംഭവങ്ങൾക്ക് എങ്ങനെ സാഹചര്യമുണ്ടാകുന്നു എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ഉത്തരം കണ്ടെത്തുകയും ചെയ്യണം. പ്രതിവിധികൾ ഉണ്ടാക്കുകയും വേണം. നമ്മുടെ പെൺകുട്ടികൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. എല്ലാവരും ഇതിനുവേണ്ടി കൂട്ടായി പരിശ്രമിക്കണമെന്നും റോജി എം ജോൺ പറഞ്ഞു.

'നിയമ സംവിധാനങ്ങൾ ശക്തമാകണം': ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ അജി ഹക്കിം പറഞ്ഞു. കുടുതലൊന്നും പറയാനാകുന്നില്ലെന്ന് കണ്ണീരോടെ അവർ പറഞ്ഞു. തങ്ങളെ പോലുള്ളവർക്ക് സംസാരിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്ന് പ്രദേശവാസിയായ ഷൈജില പറഞ്ഞു. ഇനി സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത്. അതിന് നിയമ സംവിധാനങ്ങൾ ശക്തമാകണം. പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെയുളള ആക്രമണം ഉൾക്കൊള്ളാൻ കഴിയാത്തതാണ്. രണ്ട് ദിവസം കഴിയുമ്പോൾ ഇതെല്ലാം എല്ലാവരും മറക്കും. തക്കതായ ശിക്ഷ ഉടനെ തന്നെ പ്രതിക്ക് ലഭിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം, തായിക്കാട്ടുകര എൽപി സ്‌കൂളിൽ പൊതുദർശനത്തിനുവച്ച ശേഷം കീഴ്‌മാട് പൊതുശ്‌മശാനത്തിൽ രാവിലെ 11 മണിയോടെ മൃതദേഹം മറവുചെയ്‌തു. കുഞ്ഞിന്‍റെ ചേതനയറ്റ ശരീരം അവസാനയാത്രയ്ക്കായി കിടക്കുന്നത് കണ്ട് കൂട്ടുകാരും, അധ്യാപകരും, നാട്ടുകാരും വിങ്ങിപ്പൊട്ടി. ഏറെ വൈകാരികമായിരുന്നു തായിക്കാട്ടുകരയിലെ പൊതുദർശനം. അഞ്ച് വയസുകാരിയുടെ അലമുറയിട്ട് കരയുന്ന അമ്മയുടെ ദൃശ്യങ്ങൾ ഏറെ നൊമ്പരപ്പെടുത്തുന്ന കാഴ്‌ചയായിരുന്നു. പൊതുദർശനം പൂർത്തിയാക്കി നൂറ് കണക്കിന് ആളുകൾ ഉള്‍പ്പെട്ട വിലാപ യാത്രയായാണ് കീഴ്‌മാട് പൊതുശ്‌മശാനത്തിൽ മൃതദേഹം എത്തിച്ചത്.

അന്ത്യകർമങ്ങളിൽ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടം: അവസാനമായി അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവർക്ക് അല്‍പസമയം അവസരം നൽകി. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി അഞ്ച് വയസുകാരിയുടെ മൃതദേഹം മറവുചെയ്‌തു. ആലുവ എംഎൽഎ അൻവർ സാദത്ത്, റോജി എം ജോൺ എംഎൽഎ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവരാണ് തായിക്കാട്ടുകര എൽപി സ്‌കൂളിലും കീഴ്‌മാട് ശ്‌മശാനത്തിലും, അന്തിമോപചാരം അർപ്പിക്കാനും, അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും ഒഴുകിയെത്തിയത്. ഇന്നലെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ഏഴര മണിയോടെയാണ് തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്.

അതേസമയം, കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്‌ഫാക് ആലത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. ജൂലൈ 28 മൂന്ന് മണിയോടെയാണ് പ്രതി അസ്‌ഫാക് ആലം കുട്ടിയെ ജ്യൂസ് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിലൂടെയാണ് സ്ഥിരീകരിച്ചത്.

Last Updated : Jul 30, 2023, 10:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.