ETV Bharat / state

Aluva kidnapping case | ആലുവയില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ആള്‍ പിടിയില്‍; കുട്ടിയെ കണ്ടെത്താനായില്ല, തെരച്ചില്‍ ഊര്‍ജിതം - ആലുവയില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി

ആലുവയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം

Aluva kidnapping case  kidnapping case  kidnapping case Aluva  അസം സ്വദേശി പിടിയില്‍  ആലുവയില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി  6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി
Aluva kidnapping case
author img

By

Published : Jul 29, 2023, 8:17 AM IST

Updated : Jul 29, 2023, 9:13 AM IST

ആലുവയില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി

എറണാകുളം: ആലുവയിൽ ആറുവയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. ബിഹാര്‍ സ്വദേശിയായ അസ്‌ഫാക്ക് ആലം എന്നയാളാണ് പൊലീസ് പിടികൂടിയത്. അഞ്ച് വർഷമായി ആലുവയിലെ തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് ഇയാൾ വെള്ളിയാഴ്‌ച (ജൂലൈ 28) വൈകുന്നേരം കടത്തികൊണ്ടുപോയത്.

പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പിടിയിലായ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിഹാര്‍ സ്വദേശിക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഇയാൾ കെഎസ്ആർടി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടു പോകുന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്. പ്രതി മദ്യലഹരിയില്‍ ആയതിനാൽ ചോദ്യംചെയ്യലിൽ കൂടുതൽ കാര്യങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

കുട്ടിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ രണ്ട് ദിവസം മുമ്പാണ് ഇയാൾ താമസിക്കാനെത്തിയത്.

Last Updated : Jul 29, 2023, 9:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.