ETV Bharat / state

Aluva Kidnapping case | ആലുവയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്

author img

By

Published : Jul 29, 2023, 11:15 AM IST

Updated : Jul 29, 2023, 4:49 PM IST

സക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്ന് പ്രതി. ഇയാളുടെ സുഹൃത്ത് വഴിയാണ് കുട്ടിയെ കൈമാറിയത്. ഇയാളെയും പൊലീസ് പിടികൂടി.

Aluva Kidnapping case  Kidnapping case  kidnapped  child kidnapped  aluva crime news  ആലുവ  ആലുവ തട്ടിക്കൊണ്ടുപോകൽ  ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകൽ  കുട്ടിയെ തട്ടിക്കൊണ്ടുപോയി  എറണാകുളത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയി  തട്ടിക്കൊണ്ടുപോയി  ആലുവ തട്ടിക്കൊണ്ടുപോകൽ കേസ്  Aluva Kidnapping case investigation updation  Aluva Kidnapping case investigation
Aluva

പ്രതിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ

എറണാകുളം : ആലുവയിൽ ആറ് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി അസ്‌ഫാക്ക് ആലം പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വച്ചാണ് ഒരു സുഹൃത്ത് വഴി കുട്ടിയെ കൈമാറിയത്.

ഇതേത്തുടർന്ന് അസ്‌ഫാക്ക് ആലത്തെയും സക്കീറിനെയും തമ്മിൽ പരിചയപ്പെടുത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തതിൽ നിന്നും ഇത് ശരിയാണന്ന് വ്യക്തമായതായാണ് സൂചന. അതേസമയം, ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

കുട്ടിയെ വിൽപ്പന നടത്തിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ കയ്യിൽ നിന്ന് പണമോ മറ്റോ കിട്ടിയിട്ടില്ല. കുട്ടിയെ കൈമാറിയെന്ന് പ്രതി മൊഴി നൽകിയ ഫ്ലൈ ഓവറിൽ പ്രതിയെ എത്തിച്ചും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. കുട്ടിയെ കാണാതായി ഇരുപതാം മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോഴും കണ്ടെത്താൻ കഴിയാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ആലുവയിലെ തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയുടെ മകളെയാണ് പ്രതി അസ്‌ഫാക്ക് ആലം ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ കടത്തികൊണ്ടുപോയത്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ രണ്ട് ദിവസം മുമ്പാണ് പ്രതി താമസിക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന്, ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു.

പിടിയിലാകുന്ന വേളയിൽ ഇയാൾ മദ്യലഹരിയിലായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിഹാർ സ്വദേശിക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇയാൾ കെഎസ്ആർടി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തിയിരുന്നു.

പ്രതി മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യലിൽ ആദ്യ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ മുതലാണ് പ്രതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജ്യൂസ് വാങ്ങി നൽകിയ ശേഷം കുട്ടിയെ കണ്ടിട്ടില്ലെന്ന തെറ്റായ മൊഴിയായിരുന്നു പ്രതി നൽകിയത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് കൂട്ടിയെ മറ്റൊരാൾക്ക് കൈമാറിയ വിവരങ്ങൾ ലഭിച്ചത്. അതേസമയം, കുട്ടിയെ കണ്ടെത്താനുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

തെലങ്കാനയിൽ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി : ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തെലങ്കാനയിൽ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി 10,000 രൂപയ്‌ക്ക് വിറ്റത്. തുടർന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കടമാഞ്ചി പാണ്ഡു(28), ഉബിദി നരസിംഹ (34) എന്നിവരാണ് പിടിയിലായത്.

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കുട്ടിയെ 10,000 രൂപയ്‌ക്ക് ഉബിദി നരസിംഹ, കടമാഞ്ചി പാണ്ഡുവിന്‍റെ പക്കൽ നിന്നും വാങ്ങുകയായിരുന്നു. നാല് പെൺമക്കളുടെ അച്ഛനായ നരസിംഹ, കുടുംബത്തിന് അവകാശിയായി ആൺകുട്ടിയെ വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഒരു ആൺകുട്ടിയെ വില കൊടുത്തുവാങ്ങാമെന്ന ധാരണയിൽ കടമാഞ്ചി പാണ്ഡുവിനെ സമീപിച്ചത്.

ഇതനുസരിച്ച്, ശങ്കേശ്വർ ബസാറിലെ ശിവക്ഷേത്രത്തിൽ ഭിക്ഷാടനം നടത്തുന്ന യുവതിയേയും (20) മകനെയും (5) പാണ്ഡു പിന്തുടരുകയും കുട്ടിയെ കടത്തിക്കൊണ്ട് പോകുകയുമായിരുന്നു. കുട്ടിയുടെ അമ്മയ്‌ക്ക് മദ്യം വാങ്ങി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാൾ കുട്ടിയെ കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്‌തു.

Read more : കുട്ടിയെ തട്ടിക്കൊണ്ടുപോയി 10,000 രൂപയ്‌ക്ക് വിറ്റു; പ്രതികൾ പിടിയിൽ

Last Updated : Jul 29, 2023, 4:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.