എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ മൂന്നാം പ്രതി മണികണ്ഠന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2017 മുതൽ ഇയാൾ റിമാൻഡിലാണ്. പലതവണ മണികണ്ഠന്‍ ഉൾപ്പെടെ റിമാൻഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷകൾ വിചാരണ കോടതി നിരസിച്ചിരുന്നു.
ALSO READ: Sabarimala ksrtc: അയ്യപ്പൻമാർക്ക് കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ റെഡി
വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഒന്നാം പ്രതി പൾസർ സുനി അടക്കം മൂന്ന് പ്രതികളാണ് ഇപ്പോൾ റിമാൻഡിലുള്ളത്. മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠൻ അടക്കമുള്ളവര്‍ പിടിയിലായിരുന്നു.