ETV Bharat / state

'വ്യക്തിപരമായിരുന്നില്ല' ; മാധ്യമപ്രവർത്തകക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി വിനായകൻ - vinayakan in oruthi movie promotion press meet

മാധ്യമപ്രവർത്തകയെ കൈചൂണ്ടി, 'അവരുമായി എനിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ ഞാൻ അങ്ങോട്ട് കൺസെന്‍റ് ചോദിക്കും' എന്നായിരുന്നു വിനായകന്‍റെ പ്രസ്‌താവന

actor vinayakan apologize for controversial remark against me too and consent  actor vinayakan apologize for his controversial remark  സഹോദരിയോട് ക്ഷമ ചോദിക്കുന്നു  മാധ്യമപ്രവർത്തക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി വിനായകൻ  മാധ്യമപ്രവർത്തയോട് കൺസെന്‍റ് ചോദിക്കുമെന്ന പരാമർശം  വിനായകൻ മീ ടു പരാമർശം  വിനായകൻ ഒരുത്തി സിനിമ പത്രസമ്മേളനം  vinayakan in oruthi movie promotion press meet  vinayakan in me too and consent statement
'വ്യക്തിപരമായിരുന്നില്ല, സഹോദരിയോട് ക്ഷമ ചോദിക്കുന്നു'; മാധ്യമപ്രവർത്തക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി വിനായകൻ
author img

By

Published : Mar 26, 2022, 1:07 PM IST

എറണാകുളം : 'ഒരുത്തി' സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിൽ ഉന്നയിച്ച വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി നടന്‍ വിനായകൻ. മാധ്യമ പ്രവർത്തകയെ ഉദാഹരിച്ചുകൊണ്ട് വിനായകൻ നടത്തിയ മോശം പ്രസ്‌താവനയിലാണ് ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

തന്‍റെ ചില സംസാരത്തിൽ താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു. അത് ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'എന്താണ് മീടൂ? എനിക്ക്‌ അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ, അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത്‌ ചെയ്യും? എന്‍റെ ലൈഫില്‍ ഞാന്‍ പത്ത്‌ സ്‌ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌.

ALSO READ: Vinayakan | 'ഇതുപോലെയുള്ള നാറികൾ എന്നോട് ചോദിച്ചാൽ അവന്‍റെ പല്ലടിച്ചു താഴെ ഇടും': ലക്ഷ്‌മി പ്രിയ

ആ പത്ത്‌ സ്‌ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന്‌ അങ്ങോട്ട്‌ ചോദിച്ചത്‌ ഞാനാണ്. അതാണ്‌ നിങ്ങള്‍ പറയുന്ന മീടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട്‌ ഒരു പെണ്ണും ഇങ്ങോട്ടുവന്ന്‌ ചോദിച്ചിട്ടില്ല' - എന്നായിരുന്നു വിനായകൻ നടത്തിയ പരാമർശം.

ഇതിന് ഉദാഹരണമായി മുന്നിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകയെ കൈചൂണ്ടി, 'അവരുമായി എനിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ ഞാൻ അങ്ങോട്ട് കൺസെന്‍റ് ചോദിക്കും' എന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തില്‍ വിനായകനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.