ETV Bharat / state

അവതാരകയെ അപമാനിച്ച കേസ് : നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ എറണാകുളം മരട് പൊലീസ് അറസ്റ്റ് ചെയ്‌തു

actor sreenath bhasi  actor sreenath bhasi arrest  anchors insulting case  case against sreenath bhasi  sreenath bhasi  sreenath bhasi arrest  latest cinema news  latest news in ernakulam  അവതാരികയെ അപമാനിച്ചെന്ന പരാതി  നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍  ശ്രീനാഥ് ഭാസി അറസ്റ്റില്‍  ശ്രീനാഥ് ഭാസി കേസ്  മരട് പൊലീസ്  യൂട്യൂബ് ചാനൽ  അവതാരക നൽകിയ  പരാതി  അഭിമുഖത്തിനിടെ  അധിക്ഷേപിച്ചു  ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രചാരണം  ഏറ്റവും പുതിയ സിനിമ വാര്‍ത്ത  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
അവതാരികയെ അപമാനിച്ചെന്ന പരാതി; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍
author img

By

Published : Sep 26, 2022, 4:00 PM IST

Updated : Sep 26, 2022, 5:14 PM IST

എറണാകുളം : അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. മരട് പൊലീസാണ് നടനെ അറസ്റ്റ് ചെയ്‌തത്. യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

അഭിമുഖത്തിനിടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അവതാരക മരട് പൊലീസിൽ പരാതി നൽകിയിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്‍റെ പ്രചരണത്തിന്‍റെ ഭാ​ഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു പരാതിക്ക് ആധാരമായ സംഭവം. നടനെതിരെ കേസെടുത്ത പൊലീസ് ഇന്ന് (26-09-22) രാവിലെ മരട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.

അവതാരകയെ അപമാനിച്ച കേസ് : നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

എന്നാൽ നടൻ സാവകാശം തേടുകയും പൊലീസ് നാളെ ഹാജരാകാൻ നിർദേശിക്കുകയും ചെയ്‌തു. ഇതിനിടെ ഉച്ചയോടെ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ പ്രാഥമികമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, പൊതുസ്ഥലത്ത് അസഭ്യം പറയൽ തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കേസാണ് നടനെതിരെ ചുമത്തിയത്.

Last Updated : Sep 26, 2022, 5:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.