കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള ഹൈക്കോടതി സ്റ്റേ നീട്ടി. ബിലീവേഴ്സ് ചർച്ചിന് കീഴിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഓഗസ്റ്റ് 11 വരെയാണ് സ്റ്റേ നീട്ടിയത്. സ്റ്റേറ്റ്‌മെന്‍റ് ഫയൽ ചെയ്യാൻ സർക്കാർ രണ്ടാഴ്ച സമയം ചോദിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിനെതിരെ ഈ മാസം 21 വരെയായിരുന്നു ആദ്യ സ്റ്റേ. ഭൂമി ഏറ്റെടുക്കൽ നടപടിക്കായി കോട്ടയം ജില്ലാ കലക്‌ടറെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ; ഹൈക്കോടതി സ്റ്റേ നീട്ടി - sabarimala airport
ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഓഗസ്റ്റ് 11 വരെയാണ് സ്റ്റേ നീട്ടിയത്