എറണാകുളം: അഭിമന്യു കൊലപാതക കേസിലെ മുഖ്യ പ്രതി കൊച്ചിയിൽ പൊലീസിൽ കീഴടങ്ങി. മുഖ്യപ്രതിയും ആർ.എസ്. എസ് പ്രവർത്തകനുമായ സജയ് ജിത്താണ് പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിയെ പാലാരിവട്ടത്ത് നിന്നും ആലപ്പുഴയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. വള്ളിക്കുന്നം അമൃത സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കൊലപ്പെടുത്തിയത്.
അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിനിടെ അക്രമികൾ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് പ്രാദേശിക ആർഎസ്എസ് - യുവമോർച്ച പ്രവർത്തകനാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു. സജയ് ജിത്തിന്‍റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്: അഭിമന്യു കൊലപാതകം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
പ്രത്യേക പരിശീലനം സിദ്ധിച്ച ആര്‍.എസ്.എസുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ആരോപണമുയര്‍ത്തിയിരുന്നു.
read more: അഭിമന്യു കൊലപാതകം: ആർഎസ്എസിന് എതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി