ETV Bharat / state

പ്ലൈവുഡ്‌ കമ്പനിയുടെ ബോയിലറിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി - കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തി

മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പഴക്കം നിർണയിക്കാനാകൂ

എറണാകുളം വാർത്ത  eranakulam news  കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തി  charred body has been found
പ്ലൈവുഡ്‌ കമ്പനിയുടെ ബോയിലറിൽ നിന്നും കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തി
author img

By

Published : May 23, 2020, 4:04 PM IST

Updated : May 23, 2020, 6:23 PM IST

എറണാകുളം: പെരുമ്പാവൂർ പട്ടിമറ്റത്ത് പ്ലൈവുഡ്‌ കമ്പനിയുടെ ബോയിലറിൽ നിന്നും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ആറു മാസത്തിനിടെ ശുചീകരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികൾ കത്തിക്കരിഞ്ഞ അസ്ഥികൂടം കണ്ടത്. കൊലപാതകമാണെന്നാണ്‌ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടന്തറ സ്വദേശി ചിരക്കക്കുടി ജിജുവിൻ്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ബോയിലറിൽ നിന്നും ചാരം വാരാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പഴക്കം നിർണയിക്കാനാകൂ. പൊലീസ്, ഫോറൻസിക് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം കളമശേരിയിലേക്കയച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ തർക്കത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകമാണെന്ന് കരുതുന്നു.

Last Updated : May 23, 2020, 6:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.