ETV Bharat / state

കോതമംഗലത്ത് 200 ബിജെപി പ്രവർത്തകർ എല്‍ജെഡിയിലേക്ക് - latest bjp

ബിജെപിയിലെ സംസ്ഥാന, ജില്ലാ, താലൂക്ക്‌ തലത്തിലെ കടുത്ത ഗ്രൂപ്പിസത്തിലും സവർണ്ണമേധാവിത്വത്തിലും പ്രതിക്ഷേധിച്ചാണ് രാജിയെന്ന് പ്രവർത്തകർ

LJD  latest ernakulam  latest bjp  കോതമംഗലത്ത് 200 ബിജെപി പ്രവർത്തകർ രാജിവച്ച് ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു
കോതമംഗലത്ത് 200 ബിജെപി പ്രവർത്തകർ രാജിവച്ച് ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു
author img

By

Published : Mar 11, 2020, 3:31 AM IST

എറണാകുളം: കോതമംഗലം നിയോജക മണ്ഡലത്തിലെ 200 ഓളം ബിജെപി-യുവമോർച്ച പ്രവർത്തകരും നേതാക്കളും ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു. ബിജെപി കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ്‌ പി കെ സുബാഷ് , ജനറൽ സെക്രട്ടറി ബിജു തേങ്കോട്, യുവമോർച്ച മുൻ നിയോജക മണ്ഡലം കൺവീനർ ജനകൻ ഗോപിനാഥ്, യുവമോർച്ച ജനറൽ സെക്രട്ടറി ദിലീപ് പയ്യാരപിള്ളിൽ, ശിവൻ മാരമംഗലം, രാജു പരീക്കണ്ണി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് കൂട്ടരാജി. ബിജെപിയിലെ സംസ്ഥാന, ജില്ലാ, താലൂക്ക്‌ തലത്തിലെ കടുത്ത ഗ്രൂപ്പിസത്തിലും സവർണ്ണമേധാവിത്വത്തിലും പ്രതിഷേധിച്ചാണ് രാജി.

കോതമംഗലത്ത് 200 ബിജെപി പ്രവർത്തകർ എല്‍ജെഡിയിലേക്ക്

അതേസമയം ബിജെപിയിലെ മുൻ നിയോജക മണ്ഡലം ഭാരവാഹികളിൽ ചിലരും കോതമംഗലത്തെ സഭാതർക്കവുമായി ബന്ധപ്പെട്ട് അതൃപ്‌തിയുള്ള ചില യുഡിഎഫ് നേതാക്കളും അടുത്തു തന്നെ പാർട്ടിയിൽ ചേരുമെന്നും ലോക് താന്ത്രിക് ജനതാദൾ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക് താന്ത്രിക് ജനതാദളിൽ ചേർന്ന നേതാക്കളെ സംസ്ഥാന സമിതി അഗം മനോജ് ഗോപി പാർട്ടി പതാക നൽകി സ്വീകരിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.