ETV Bharat / state

'ഒരു മാസത്തിനിടെ 11 തവണ പരിശോധന'; 3,500 കോടിയുടെ നിക്ഷേപത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് കിറ്റക്‌സ് - കിറ്റക്‌സ്

അപ്പാരല്‍ പാര്‍ക്ക്, കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600 പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്ന വ്യവസായ പാര്‍ക്ക് എന്നിവ നിര്‍മിക്കാനുള്ള ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറുന്നതായി സാബു എം ജേക്കബ്.

Kitex Garments Ltd. Company  11 inspections in a month in Kitex Company  കിറ്റക്സില്‍ ഒരു മാസത്തിനുള്ളില്‍ 11 തവണ പരിശോധന  Kitex withdraws Rs 3,500 crore investment  3,500 കോടിയുടെ നിക്ഷേപത്തില്‍ നിന്നും പിന്മാറി കിറ്റെക്‌സ്  കിറ്റക്‌സ്  kitex
'ഒരു മാസത്തിനുള്ളില്‍ 11 തവണ പരിശോധന'; 3,500 കോടിയുടെ നിക്ഷേപത്തില്‍ നിന്നും കിറ്റക്‌സ് പിന്മാറും
author img

By

Published : Jun 29, 2021, 8:42 PM IST

Updated : Jun 29, 2021, 10:21 PM IST

എറണാകുളം : കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്‍റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് പിന്മാറുകയാണെന്ന് എം.ഡി സാബു ജേക്കബ്.

ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600 പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മിക്കാനുമുള്ള ധാരണാപത്രത്തില്‍ നിന്നാണ് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'തീരുമാനം സര്‍ക്കാരില്‍ നിന്നുള്ള ദുരനുഭവത്താല്‍'

20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടുമായി 5,000 പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്ന മൂന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും അടക്കം 35,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ധാരണാപത്രമാണ് അന്ന് ഒപ്പിട്ടത്.

ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കും തുടക്കമിട്ടിരുന്നു. അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്ട് റിപ്പോര്‍ട്ടും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വലിയ മുതല്‍ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതുമാണ്. 2025 നുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍ മുടക്കാനുള്ള ധാരണാപത്രത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

'ഒരു മാസത്തിനിടെ പരിശോധന 11 തവണ'

നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റക്‌സിന്‍റെ യൂണിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയത്.

തുടര്‍ച്ചയായി സര്‍ക്കാരില്‍ നിന്നും പരിശോധനയുണ്ടാകുന്ന സാഹചര്യത്തില്‍ നിക്ഷേപത്തില്‍ നിന്നും പിന്മാറി കിറ്റക്‌സ്.

പത്തും പതിനഞ്ചും വണ്ടിയില്‍ വന്നിറങ്ങി നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥസംഘം ഫാക്ടറിയുടെ ഓരോ ഫ്ളോറിലേക്കും ഇരച്ചുകയറുകയായിരുന്നു. ജോലി തടസപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ച് ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്പറും എഴുതിയെടുക്കുന്നു.

ALSO READ: ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്

ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിയ്ക്കകത്ത് പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ല.

'ഇത്തരം പരിശോധന കേരളത്തില്‍ മാത്രം'

കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത പരിശോധനകള്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂ.

10,000 ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ പല പരിശോധനകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഇവര്‍ എത്തിയതെന്നും കിറ്റക്‌സ് എം.ഡി ആരോപിച്ചു.

എന്ത് ധൈര്യത്തിലാണ് കേരളത്തില്‍ ഇത്രയും ഭീമമായ തുക നിക്ഷേപിക്കുക. എന്ത് സുരക്ഷിതത്വമാണ് ഇവിടെ വ്യവസായികള്‍ക്കുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും സാബു ജേക്കബ് വ്യക്തമാക്കി.

Last Updated : Jun 29, 2021, 10:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.