ETV Bharat / state

പ്രളയാനന്തര പ്രവര്‍ത്തനത്തിന് വേഗമില്ല: പകൽകിനാവ് കണ്ട് സമയം കളയണ്ടെന്ന് മുഖ്യമന്ത്രി

author img

By

Published : Jun 25, 2019, 11:48 PM IST

Updated : Jun 26, 2019, 1:32 AM IST

സംസ്ഥാന സർക്കാരിന്‍റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണെന്നും, റീ ബിൽഡ് കേരളയുടെ ലോഗോയായി ഒച്ചിനെ ഉപയോഗിക്കാം എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പ്രളയാനന്തര പ്രവർത്തനങ്ങളുടെ വേഗത പോരെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ എംഎൽഎ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.സംസ്ഥാന സർക്കാരിന്‍റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണന്നും, റീ ബിൽഡ് കേരളയുടെ ലോഗോയായി ഒച്ചിനെ ഉപയോഗിക്കാം എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രളയാനന്തരം നടന്ന ഓരോ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 31,000 കോടിയുടെ നഷ്ടമാണ് പ്രളയകാലത്ത് ഉണ്ടായത്. സംസ്ഥാന പുനർ നിർമ്മാണത്തിന് മൂന്നുവർഷമെങ്കിലും വേണ്ടിവരും. പതിനായിരം രൂപയുടെ ധനസഹായം 6.9 ലക്ഷം കുടുംബങ്ങൾക്ക് അനുവദിച്ചു.

സംസ്ഥാന സർക്കാരിന്‍റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണെന്ന് വി ഡി സതീശന്‍

സർക്കാർ സഹായത്തിൽ നിന്ന് ആരും പുറത്താക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എല്ലാവരും ഇതിനായി ശ്രമിക്കുമ്പോൾ റീബിൽഡ് കേരള ഇൻഷിയേറ്റീവ് പരാജയമാണെന്ന് പറയുന്നത് പ്രത്യേക മാനസിക നില ഉള്ളവരാണ്. വെറുതെ പകൽകിനാവ് കണ്ട് സമയം കളയണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ച 10000 രൂപ ഇരുപത് ശതമാനം ആൾക്കാർക്കും കിട്ടിയില്ല. വീടുകൾ തകർന്നവരോട് ആരുടെയെങ്കിലും ഔദാര്യത്തിൽ താമസിക്കാനാണ് സർക്കാർ പറയുന്നത്. പത്ത് മാസമായിട്ടും പ്രാളയം നേരിടാനുള്ള ഡിസാസ്റ്റർ മാനേജ്മെന്‍റ് പ്ലാൻ പോലും തയ്യാറാകിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു. വി ഡി സതീശന്‍റെ അടിയന്തരപ്രമേയം ചാനൽ ഇംപാക്ട് വേണ്ടിയുള്ളതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

Intro:സംസ്ഥാന സർക്കാരിൻറെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലെന്ന് പ്രതിപക്ഷം . പതിനായിരം രൂപയുടെ ധനസഹായം 20% പ്രളയബാധിതർക്ക് ലഭിച്ചില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച വി.ഡി.സതീശൻ എ
എൽ എ ആരോപിച്ചു. പ്രളയാനന്തര നിർമ്മാണം പരാജയമാണെന്ന് പറയുന്നവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു

Body:സംസ്ഥാന സർക്കാരിൻറെ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് വേഗത പോരെന്ന് ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശൻ എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. റീ ബിൽഡ് കേരളയുടെ ലോഗോയായി ഒച്ചിനെ ഉപയോഗിക്കാം എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രളയാനന്തരമുള്ള ഓരോ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 31,000 കോടിയുടെ നഷ്ടമാണ് പ്രളയത്തിൽ ഉണ്ടായിട്ടുള്ളത് മൂന്നുവർഷമെങ്കിലും വേണ്ടിവരും പുനർ നിർമ്മാണത്തിന്. പതിനായിരം രൂപയുടെ ധനസഹായം 6.9 ലക്ഷം കുടുംബങ്ങൾക്ക് അനുവദിച്ചു.സർക്കാർ സഹായത്തിൽ നിന്ന് ആരും പുറത്താക്കാതിരിക്കാൻ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത് . എല്ലാവരും ഇതിനായി ശ്രമിക്കുമ്പോൾ റീബിൽഡ് കേരള ഇൻഷിയേറ്റീവ് പരാജയമാണെന്ന് പറയുന്നത് പ്രത്യേക മാനസിക നില ഉള്ളവരാണ് . വെറുതെ പകൽകിനാവ്കണ്ട് സമയം കളയണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ബൈറ്റ്
മുഖ്യമന്ത്രി(10.18)

സർക്കാർ പ്രഖ്യാപിച്ച 10000 രൂപ 20 ശതമാനം ആൾക്കാർക്കും കിട്ടിയില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. വീടുകൾ തകർന്നവരോട് ആരുടെയെങ്കിലും ഔദാര്യത്തിൽ താമസിക്കാനാണ് സർക്കാർ പറയുന്നത്. പത്ത് മാസമായിട്ടും പ്രാളയം നേരിടാനുള്ള ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ പോലും തയ്യാറാകിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു

ബൈറ്റ്
സതീശൻ(10.30)

വി ഡി സതീശൻ്റെ അടിയന്തരപ്രമേയം ചാനൽ ഇംപാക്ട് വേണ്ടിയുള്ളതാണ് എന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി

ബൈറ്റ്
മുഖ്യമന്ത്രി(10.35)

പ്രളയത്തിൽ ത്തിൽ ഒരുമിച്ച് പ്രവർത്തിച്ച പ്രതിപക്ഷം ഇപ്പോൾ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. സാലറി ചലഞ്ചിൽ തടയിടാൻ പ്രതിപക്ഷം ശ്രമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പിടിച്ചുപറിക്കാൻ ശ്രമിച്ചപ്പോഴാണ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. മുഖ്യമന്ത്രി വിദേശത്ത് പോയിവന്നശേഷം 300 കോടി കിട്ടി എന്നാണ് പറഞ്ഞത് അതിൽ എത്ര കിട്ടി എന്നായിരുന്നു പ്രതിപക്ഷത്തിന് അടുത്ത ചോദ്യം. ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോഴും പണം എത്തുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
റീബിൽഡ് കേരളയ്ക്ക് ഓഫീസ് എടുത്തത് സ്വാഭാവിക നടപടിയാണ്. ഇതിനായി ദുരിതാശ്വാസനിധിയിൽ നിന്ന് പണം നൽകിയിട്ടില്ല. ആരെങ്കിലും ലിസ്റ്റിൽ നിന്ന് വിട്ടുപോയിട്ടുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ ഡിസാസ്റ്റർ പ്ലാനോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി

Conclusion:ഇടിവി ഭാരത്,തിരുവനന്തപുരം
Last Updated : Jun 26, 2019, 1:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.