പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ജനപ്രിയ ബജറ്റിൽ കേരളത്തിനും ആശ്വാസം
- ടീ ബോര്‍ഡ് – 150 കോടി
- കോഫി ബോർഡ് - 200 കോടി
- റബർ ബോർഡ് - 170 കോടി
- സ്പൈസസ് ബോർഡ് - 100 കോടി
- കശുവണ്ടി പ്രൊമോഷൻ കൗൺസിലിന് 1 കോടി
- സമുദ്രോല്‍പ്പന കയറ്റുമതിക്ക് 90 കോടി
അതേസമയം, കേരളത്തിന് ഇക്കൊല്ലവും എയിംസില്ല. പുതിയ എയിംസ് ഹരിയാനയ്ക്കാണ് അനുവദിച്ചത്. 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന് ധനമന്ത്രി പീയുഷ് ഗോയല്‍ തുടക്കം കുറിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി, ഗോ സംരക്ഷണ പദ്ധതി, കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി, ഇഎസ്ഐ പരിധി വര്‍ദ്ധന തുടങ്ങിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി.
അഞ്ച് ലക്ഷം രൂപ വരെ വരുമാനമുളളവരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവൻ രണ്ട് വര്‍ഷത്തിനകം ഓണ്‍ലൈനാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഉണ്ടായി. നികുതി റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു.