ETV Bharat / state

ഇടതുപക്ഷം പാർലമെന്‍റിൽ പോകുന്നതെന്തിനെന്ന് ചോദിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ മറുപടി

രാജ്യത്ത് എന്തൊക്കെയാണോ നടക്കാൻ പാടില്ലാത്തത് അതെല്ലാം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടന്നെന്ന് പിണറായി വിജയൻ

പിണറായി വിജയൻ
author img

By

Published : Mar 14, 2019, 3:01 AM IST

ഇടതുപക്ഷം പാർലമെന്‍റിൽ പോകുന്നതെന്തിനെന്ന് ചോദിക്കുന്നവർ ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തെ ചരിതം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എന്തൊക്കെയാണോ നടക്കാൻ പാടില്ലാത്തത് അതെല്ലാം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നടന്നു. സർവ്വ മേഖലയെയും മോദി സർക്കാർ തകർത്തു തരിപ്പണമാക്കി. വലിയ ശക്തി അല്ലെങ്കിലും രാജ്യം നേരിട്ട എല്ലാ പ്രശ്നങ്ങളിലും ശക്തമായി ഇടതുപക്ഷം ഇടപെട്ടിട്ടുണ്ട്. ഇടതുപക്ഷം പാർലമെന്‍റിൽ പോകുന്നതെന്തിനെന്ന് ചോദിക്കുന്നവരുണ്ട്. അത്തരക്കാർ ഒന്നാം യുപിഎ സർക്കാരിന്‍റെ ചരിത്രം പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് ബിജെപി യിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിണറായി വിജയൻ പ്രസംഗിക്കുന്നു

ഇടതുപക്ഷം സ്ഥാനാർഥികളെ നിശ്ചയിച്ച് രംഗത്തിറങ്ങിയിട്ടും യുഡിഎഫ് സ്ഥാനാർഥികളെ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയിൽ ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരിഹസിച്ചു

Intro:രാജ്യത്ത് എന്തൊക്കെയാണോ നടക്കാൻ പാടില്ലാത്തത് അതെല്ലാം ഈ അഞ്ചുവർഷംകൊണ്ട് നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവമേഖലയും മോദി സർക്കാർ തകർത്തു തരിപ്പണമാക്കി. കോൺഗ്രസ് ബിജെപി യിലേക്കുള്ള റിക്രൂട്ടിംഗ് ഏജൻസി ആണെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .ഇടതുപക്ഷം പാർലമെൻറിൽ പോയിട്ട് എന്തിനുവേണ്ടി എന്ന് ചോദിക്കുന്നവരുണ്ട് .കഴിഞ്ഞ ഒന്നാം യുപിഎ സർക്കാരിന്റെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാകും. വലിയ ശക്തി അല്ലെങ്കിലും രാജ്യം നേരിട്ട എല്ലാ പ്രശ്നങ്ങളിലും ശക്തമായി ഇടതുപക്ഷം ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരത്ത് സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതുപക്ഷം സ്ഥാനാർത്ഥികളെ നിശ്ചയിച്ച് രംഗത്തിറങ്ങിയിട്ടും യുഡിഎഫ് സ്ഥാനാർത്ഥികളെ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയിൽ ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

Body:....

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.