ETV Bharat / state

ഇടിവി ഇംപാക്ട്; തിരുവനന്തപുരത്ത് നഗരസഭയുടെ ഷീ ടോയ്ലറ്റുകള്‍

author img

By

Published : Jun 5, 2019, 6:26 PM IST

Updated : Jun 5, 2019, 10:58 PM IST

നഗരത്തിൽ ഷീ ടോയ്‌ലറ്റുകൾ ഉണ്ടായിട്ടും സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇടിവി ഭാരത് തയ്യാറാക്കിയ പരമ്പരയെ തുടർന്നാണ് തീരുമാനം

ഫയൽ ചിത്രം

തിരുവനന്തപുരം: ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ തന്നെ ഷീ ടോയ്‌ലറ്റ് സ്ഥാപിക്കുന്ന പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. നഗരത്തിൽ ഷീ ടോയ്‌ലറ്റുകൾ ഉണ്ടായിട്ടും സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇടിവി ഭാരത് തയ്യാറാക്കിയ പരമ്പരയെ തുടർന്നാണ് തീരുമാനം.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഷീ ടോയ്‌ലറ്റുകൾ കൂടി നിർമ്മിക്കാനാണ് തീരുമാനം. സ്ഥലസൗകര്യമുള്ള ഇടങ്ങളിലാണ് ഇത് നടപ്പിലാക്കുക. കഴക്കൂട്ടത്ത് നഗരസഭ അടുത്തിടെ നിർമിച്ച ആധുനിക കാത്തിരിപ്പുകേന്ദ്രത്തിന്റെ മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക എന്ന് മേയർ വി കെ പ്രശാന്ത് പറഞ്ഞു.

നഗരത്തിൽ പലയിടത്തും ഉള്ള ഷീ ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്ന അപൂർവ്വം ഷീ ടോയ്‌ലറ്റുകൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് ഏറെ അകലെയും. ഇവ എവിടെ സ്ഥിതിചെയ്യുന്നു എന്നു പോലും യാത്രക്കാർക്ക് അറിയില്ല. പൊതു ശൗചാലയങ്ങൾ സുരക്ഷയോ പരിപാലനമോ ഇല്ലാതെയും സാമൂഹ്യവിരുദ്ധർ കയ്യേറിയും നരകതുല്യം. ഈ സാഹചര്യത്തിൽ, നഗരത്തിലെത്തുന്ന സ്ത്രീകൾ നേരിടുന്ന വിവരണാതീതമായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇ ടി വി ഭാരത് പരമ്പര.

പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ആധുനിക ഷീ ടോയ്‌ലറ്റുകളുടെ സുരക്ഷയും പരിപാലനവും നിർവഹിക്കാൻ ശാശ്വതമായ സംവിധാനം ഉണ്ടാക്കുമെന്ന് മേയർ വ്യക്തമാക്കി. പദ്ധതി വിജയകരമായി നടപ്പായാൽ നഗരത്തിൽ ദിനംപ്രതി എത്തിച്ചേരുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് വലിയ ആശ്വാസമാകും.

തിരുവനന്തപുരത്ത് നഗരസഭയുടെ ഷീ ടോയ്ലറ്റുകള്‍

Intro:ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ തന്നെ ഷീ ടോയ്‌ലറ്റ് സ്ഥാപിക്കുന്ന പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. നഗരത്തിൽ ഷീ ടോയ്‌ലറ്റുകൾ ഉണ്ടായിട്ടും സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇടിവി ഭാരത് തയ്യാറാക്കിയ പരമ്പരയെ തുടർന്നാണ് തീരുമാനം.

Body:montage- ഇതിൽ വാർത്തയുടെ വിഷ്വൽസും ptc ദൃശ്യങ്ങളും ഉൾപ്പെടുത്തണം.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഷീ ടോയ്‌ലറ്റുകൾ കൂടി നിർമ്മിക്കാനാണ് തീരുമാനം. സ്ഥലസൗകര്യമുള്ള ഇടങ്ങളിലാണ് ഇത് നടപ്പിലാക്കുക. കഴക്കൂട്ടത്ത് നഗരസഭ അടുത്തിടെ നിർമിച്ച ആധുനിക കാത്തിരിപ്പുകേന്ദ്രത്തിന്റെ മാതൃകയിലായിരിക്കും പദ്ധതി നടപ്പാക്കുക എന്ന് മേയർ വി കെ പ്രശാന്ത് പറഞ്ഞു.

byte 1

നഗരത്തിൽ പലയിടത്തും ഉള്ള ഷീ ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്ന അപൂർവ്വം ഷീ ടോയ്‌ലറ്റുകൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്ന് ഏറെ അകലെയും. ഇവ എവിടെ സ്ഥിതിചെയ്യുന്നു എന്നു പോലും യാത്രക്കാർക്ക് അറിയില്ല. പൊതുശൗചാലയങ്ങൾ സുരക്ഷയോ പരിപാലനമോ ഇല്ലാതെയും സാമൂഹ്യവിരുദ്ധർ കയ്യേറിയും നരകതുല്യം. ഈ സാഹചര്യത്തിൽ, നഗരത്തിലെത്തുന്ന സ്ത്രീകൾ നേരിടുന്ന വിവരണാതീതമായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇ ടി വി ഭാരത് പരമ്പര.

montage

പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ആധുനിക ഷീ ടോയ്‌ലറ്റുകളുടെ സുരക്ഷയും പരിപാലനവും നിർവഹിക്കാൻ ശാശ്വതമായ സംവിധാനം ഉണ്ടാക്കുമെന്ന് മേയർ വ്യക്തമാക്കി.

byte 2

Conclusion:പദ്ധതി വിജയകരമായി നടപ്പായാൽ നഗരത്തിൽ ദിനംപ്രതി എത്തിച്ചേരുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് വലിയ ആശ്വാസമാകും.

ആർ ബിനോയ് കൃഷ്ണൻ
ഇ ടി വി ഭാരത്
തിരുവനന്തപുരം.
Last Updated : Jun 5, 2019, 10:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.