തിരുവനന്തപുരം: കൊച്ചി ശാന്തി വനം സംരക്ഷിക്കണം എന്ന ആവശ്യവുമായി ശാന്തിവന സംരക്ഷണ പ്രവർത്തകർ മന്ത്രി എംഎം മണിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. വടക്കൻ പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമ്മാണം നിർത്തിവെയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആശങ്കകൾ അറിയിക്കാൻ വൈകി. ഉന്നയിച്ച ആശങ്കകൾ പരിഹണിക്കാമെന്നും എന്നാല്‍ നിർമ്മാണ പ്രവർത്തനം നിർത്തിവെയ്ക്കാനാകില്ലെന്നും മന്ത്രി സംരക്ഷണ സമിതി ഭാരവാഹികളെ അറിയിച്ചു. ശാന്തിവനത്തിന്‍റെ ഉടമ മീനാ മേനോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് മന്ത്രിയുമായി ചർച്ച നടത്തിയത്. ശാന്തിവനത്തില്‍ ടവർ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയ ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരെ കണ്ടത്. മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും വിവരങ്ങൾ അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ശാന്തിവനം സംരക്ഷണ സമിതി കൺവീനർ കുസുമം ജോസഫ് പറഞ്ഞു.
ശാന്തിവന സംരക്ഷണം: മന്ത്രി എംഎം മണിയുമായി നടത്തിയ ചർച്ച പരാജയം - ചർച്ച പരാജയം
ഇരുപത് വര്‍ഷം മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ ഇപ്പോള്‍ വന്ന് ബഹളം വച്ചിട്ട് ഒരു കാര്യവുമില്ലെന്ന് മന്ത്രി എം. എം മണി.