കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. യുവാവിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ആശുപത്രിയില്‍ നിരീക്ഷണത്തിൽ ആരും തന്നെയില്ല. രോഗിയുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്. ഇന്നലെ ആലുവ, പറവൂർ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളിൽ നിന്നും തൊടുപുഴ കോളജിന് സമീപത്ത് നിന്നും ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ച് പൂനെ എൻഐവിയിലേക്ക് പരിശോധനക്കായി അയച്ചു. നിപ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് 3,559 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37,184 ആയി. രോഗിയുമായി സമ്പർക്കത്തില്‍ ഏര്‍പ്പെട്ടവരെ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിഎംഒയുടെ നേതൃത്യത്തിൽ നിരീക്ഷിച്ച് വരികയാണ്. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളും തുടരും.
നിപ ആശങ്ക അകലുന്നു: ചികിത്സയില്‍ കഴിയുന്ന യുവാവിനെ മുറിയിലേക്ക് മാറ്റി - പൂനെ എൻഐവി
കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളും തുടരും.
കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. യുവാവിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ആശുപത്രിയില്‍ നിരീക്ഷണത്തിൽ ആരും തന്നെയില്ല. രോഗിയുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ടവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്. ഇന്നലെ ആലുവ, പറവൂർ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളിൽ നിന്നും തൊടുപുഴ കോളജിന് സമീപത്ത് നിന്നും ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ച് പൂനെ എൻഐവിയിലേക്ക് പരിശോധനക്കായി അയച്ചു. നിപ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് 3,559 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37,184 ആയി. രോഗിയുമായി സമ്പർക്കത്തില്‍ ഏര്‍പ്പെട്ടവരെ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിഎംഒയുടെ നേതൃത്യത്തിൽ നിരീക്ഷിച്ച് വരികയാണ്. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളും തുടരും.
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. ഇദ്ദേഹത്തെ ഐ.സി.യു വിൽ നിന്ന് മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 3 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ഇവിടെ നിരീക്ഷണത്തിൽ ആരും തന്നെയില്ല.
രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്.
പരിശോധനയ്ക്കായി പൂനെ എൻ.ഐ.വി ഇന്നലെ ആലുവ, പറവൂർ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളിൽ നിന്നും തൊടുപുഴ കോളേജിന് സമീപത്ത് നിന്നും, ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളിൽ നിന്നും സാംപിളുകൾ ശേഖരിച്ചു പരിശോധനക്കായി അയച്ചു.
നിപ ബോധവൽക്കരണ. പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് 3559 പേർക്ക് പരിശീലനം നൽകി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37184 ആയി. നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് വരുന്നു. രോഗിയുമായി സമ്പർക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡി.എം.ഒ യുടെ നേതൃത്യത്തിൽ നടന്നു വരികയാണ്. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങളും തുടരുന്നു.
Conclusion: