ETV Bharat / state

അമ്മയും മകളും തീകൊളുത്തിയ സംഭവം; സർക്കാർ വിശദീകരണം തേടി - ഇ ചന്ദ്രശേഖരൻ

നെയ്യാറ്റിൻകരയിൽ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സർക്കാർ വിശദീകരണം തേടി. സംഭവത്തിൽ 19 വയസ്സുള്ള മകൾ മരിക്കുകയും അമ്മ ആശുപത്രിയിൽ ചികിത്സയിലുമാണ്.

ഫയൽ ചിത്രം
author img

By

Published : May 14, 2019, 7:02 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ റിപ്പോർട്ട് തേടി. ജില്ലാ കലക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. ജപ്തി നടപടികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ പോയിട്ടില്ലെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ 19 വയസ്സുള്ള മകൾ വൈഷ്ണവി മരിക്കുകയും അമ്മ ലേഖ 90 ശതമാനത്തിൽ അധികം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുമാണ്.

കുടുംബത്തിനെതിരായ ബാങ്ക് നടപടി ന്യായീകരിക്കാൻ ആകാത്തതാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്ക് തയ്യാറാകണം. കിടപ്പാടം ജപ്തി ചെയ്യരുതെന്ന സർക്കാർ നയം ബാങ്കേഴ്സ് സമിതിയിൽ ഉന്നയിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

നെയ്യാറ്റിൻകരയിലെ കാനറ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ ആരാച്ചാര്‍മാരെ പോലെ പെരുമാറിയാല്‍ നോക്കി നില്‍ക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

അതേസമയം വീട്ടുടമ ഒത്തുതീര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമയം നീട്ടി നൽകാൻ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് സമയം നീട്ടി നൽകിയിരുന്നു. അതിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു.

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്യും വരെ റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. മാനേജര്‍ക്കെതിരെ കേസെടുക്കുമെന്നും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

Intro:Body:

വീട്ടുടമ ഒത്തുതീര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമയം നീട്ടി നല്‍കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നു. അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നുവെന്നും ബാങ്ക് അധികൃതര്‍.

.........

നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ഡിവൈഎഫ്ഐ. ബാങ്ക് ഉദ്യോഗസ്ഥര്‍ ആരാച്ചാര്‍മാരെ പോലെ പെരുമാറിയാല്‍ നോക്കി നില്‍ക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ബാങ്കുകളെ നിലയ്ക്ക് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഡിവൈഎഫ്ഐ.

........

നെയ്യാറ്റിന്‍കരയിലെ കുടുംബത്തിന് എതിരായ ബാങ്ക് നടപടി ന്യായീകരിക്കാന്‍

ആകാത്തതെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പ തിരിച്ചടവിന് സാവകാശം തേടിയിട്ടും നല്‍കാത്തത് ശരിയല്ല. പൊതുമേഖലാ ബങ്കുകള്‍ സര്‍ക്കാര്‍ പറയുന്നത് പോലും കേള്‍ക്കുന്നില്ല. വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് തയ്യാറാകണം. ആത്മഹത്യയ്ക്ക് ശ്രമിച്ച് മകള്‍ മരിക്കുകയും അമ്മയ്ക്ക് അതീവ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടും. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയം. ഇക്കാര്യം ബാങ്കേഴ്സ് സമിതിയില്‍ ഉന്നയിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.

.........

നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്.

........

ജപ്തി നടപടികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ പോയിട്ടില്ലെന്ന് തഹസില്‍ദാര്‍.

........

ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച് മകള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മാനേജരെ അറസ്റ്റ് ചെയ്യുംവരെ റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍. മാനേജര്‍ക്കെതിരെ മാരായിമുട്ടം പൊലീസ് കേസെടുക്കും. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് പൊലീസ്.

..........

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.