തിരുവനന്തപുരം: കാർഷിക ആവശ്യങ്ങൾക്കെടുത്ത ലോണുകളിന്മേലുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രളയത്തില്‍കൃഷി തകർന്ന കർഷകർക്ക് നേരെയാണ് ജപ്തി നടപടികളുമായി ബാങ്കുകാരെത്തിയത്. 15,000 ല്‍ അധികം കർഷകർക്ക് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. നിസഹായരായ കർഷകർക്ക് താൽക്കാലിക ആശ്വാസമെന്നോണമാണ് മന്ത്രിയുടെ തീരുമാനം.
നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12 ന് സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിലായ കർഷകർക്ക് മാത്രമേ ഇതുവഴി ആശ്വാസം കൈവരുകയുള്ളുവെന്നുംകൃഷിയുടെ മറവിൽ വൻകിട വായ്പകളെടുത്തവർ നേട്ടമുണ്ടാക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.