കാഴ്ച പരിമിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിന് നൽകി ഗവർണർ ജസ്റ്റിസ് പി സദാശിവം ഗാനത്തിന്‍റെ പ്രകാശനം നിർവഹിച്ചു.
മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാർ വരികൾ ഒരുക്കിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മാത്യു ടി ഇട്ടിയാണ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെതാണ് ആശയം. ആദ്യമായാണ് തെരഞ്ഞെടുപ്പ് വിഭാഗം മലയാളത്തിൽ ഒരു ഗാനം ഒരുക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.