ETV Bharat / state

തോറ്റത് പഠിക്കാൻ  സിപിഎം:  പ്രത്യേക സമിതിയെ നിയോഗിക്കും

author img

By

Published : Jun 1, 2019, 12:57 PM IST

പാലക്കാട്, കാസർകോട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കാന്‍ സമിതിയെ നിയമിക്കാൻ സാധ്യത.

സിപിഎം സംസ്ഥാന കമ്മിറ്റി; മൂന്ന് മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഏറ്റവും അധികം വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സൂചന. സിപിഎമ്മിനെ ഞെട്ടിച്ച പാലക്കാട്, കാസർകോട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കാനാണ് സമിതിയെ നിയമിക്കുന്നത്. പരാജയത്തിന് കാരണം വിശ്വാസികളുടെ വോട്ട് ചോർച്ച മാത്രമല്ല പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുമാണെന്ന സ്ഥാനാർഥികളുടെ പരാതിയെ തുടർന്നാണിത്. സംസ്ഥാന സമിതിയിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. പാലക്കാട്, മണ്ണാർകാട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് ചോർച്ച പ്രത്യേകമായി പരിശോധിക്കണമെന്ന് സമിതിയിൽ ആവശ്യം ഉയർന്നിരുന്നു. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുവെന്ന പ്രതിനിധികളുടെ വിമർശനവും യോഗം വിശദമായി ചർച്ച ചെയ്യും.

Intro:Body:

പാലക്കാട്, കാസർകോട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കാൻ സിപിഎം പ്രത്യേക സമിതിയെ നിയമിച്ചേക്കും. ഇവിടങ്ങളിലെ പരാജയത്തിന് കാരണം വിശ്വാസികളുടെ വോട്ട് ചോർച്ച മാത്രമല്ല പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും കാരണമായെന്ന സ്ഥാനാർഥികളുടെ പരാതിയെ തുടർന്നാണിത്. സംസ്ഥാന സമിതിയിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. പാലക്കാട് മണ്ണാർകാട് നിയമ സഭാ മണ്ഡലത്തിലെ വോട്ട് ചോർച്ച പ്രത്യേകമായി പരിശോധിക്കണമെന്ന് സമിതിയിൽ ആവശ്യം ഉയർന്നിരുന്നു. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുവെന്ന പ്രതിനിധികളുടെ വിമർശനവും യോഗം വിശദമായി ചർച്ച ചെയ്യുകയാണ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.