ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി. ഇത്തരം അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നത് പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പോക്സോ നിയമപ്രകാരമാണ് ഇത് കുറ്റകരമാകുക.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ചൈൽഡ് പോർണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. പകരം കുട്ടികളെ 'ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്‌തുക്കൾ' എന്നാക്കണം. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്‍റിന് സുപ്രീം കോടതി നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുട്ടികൾ ഉൾപ്പെടുന്ന ചില അശ്ലീല ഉള്ളടക്കങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്‌ത് കണ്ടതിന് പ്രോസിക്യൂഷൻ ചുമത്തിയ എസ് ഹരീഷ് എന്ന 28 കാരനെതിരെയുള്ള ക്രിമിനൽ കേസ് 2024 ജനുവരിയിൽ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിഷയത്തിൽ സുപ്രീം കോടതിയുടെ വിശദമായ വിധി പിന്നീട് അപ്‌ലോഡ് ചെയ്യും.