ഹൈദരാബാദ് : അനധികൃത ഫോൺ ചോർത്തൽ കേസിൽ എസ്‌ഐബിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 15 ദിവസത്തിനുള്ളിൽ 4,500 ഫോണുകൾ ഒരേസമയം ചോര്‍ത്തിയതായി സ്‌പെഷ്യൽ ഇൻ്റലിജൻസ് ബ്രാഞ്ച് (എസ്ഐബി) റിപ്പോർട്ട് ചെയ്‌തു. കേസിലെ നാലാം പ്രതി മേക്കല തിരുപടണ്ണയുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 21) ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.
നവംബർ 15 മുതല്‍ 30 വരെ തെരഞ്ഞെടുപ്പ് കാലയളവിലാണ് ഫോൺ ടാപ്പ് ചെയ്യപ്പെട്ടത്. ബിഎസ്‌എന്‍എല്‍, വോഡഫോൺ, ജിയോ തുടങ്ങിയ നെറ്റ്‌വർക്കുകളെയാണ് ഇത് ബാധിച്ചിട്ടുണ്ട്. എയർടെല്‍ നെറ്റ്‌വര്‍ക്ക് ടാപ്പ് ചെയ്‌തെടുത്ത നൂറുകണക്കിന് ഫോണുകളിലെ ഡാറ്റ നശിപ്പിച്ചതായി പ്രതി തിരുപടണ്ണ അവകാശപ്പെട്ടു.
രേവന്ത് റെഡ്ഡിയെപ്പോലുള്ള പ്രമുഖർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും ഫോൺ സംഭാഷണങ്ങൾ അടങ്ങിയ 340 ജിബി എക്‌സ്‌ട്രാക്‌റ്റഡ് ഡാറ്റ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെങ്കിലും വരും ദിവസങ്ങളിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദ് പൊലീസ്. പ്രധാന പ്രതികളായ പ്രഭാകർ റാവുവിനെയും ശ്രാവൺ റാവുവിനെയും വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സിബിഐ ഇൻ്റർപോളിൽ നിന്ന് റെഡ് കോർണർ നോട്ടിസിന് അപേക്ഷിച്ചു. ഇവരെ പിടികൂടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.