ETV Bharat / entertainment

പാന്‍ ഇന്ത്യന്‍ ഹിറ്റായി 'ഉണ്ണീ വാവാവോ'; മകളെ ഉറക്കാന്‍ പാട്ട് പഠിച്ച് രണ്‍വീര്‍, പുതിയ വിശേഷങ്ങളുമായി ആലിയ - Ranveer learned Malayalam song

റണ്‍വീറും മകള്‍ റാഹയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടി ആലിയ ഭട്ട്. ഉറക്കം വന്നാല്‍ റാഹ ഉണ്ണീ വാവാവോ വേണമെന്ന് പറയും. നെഞ്ചില്‍ കിടത്തി പാട്ട് പാടി രണ്‍വീര്‍ മകളെ ഉറക്കും.

ആലിയ ഭട്ട് റണ്‍വീര്‍ കപൂര്‍  ആലിയ ഭട്ട് മകള്‍ റാഹ  ALIA BHATT RAHA  RANVEER LEARNED MALAYALAM SONG
Ranveer Kapoor , Alia Bhatt and Raha (ANI)
author img

By ETV Bharat Entertainment Team

Published : Sep 23, 2024, 12:40 PM IST

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍വീര്‍ കപൂറും പ്രേക്ഷകരുടെ ഇഷ്‌ട ദമ്പതിമാരാണ്. അമ്മയായതിന് ശേഷം ജീവിതം ആസ്വദിക്കുന്നതിനെ കുറിച്ച് ആലിയ ഇടയ്ക്കിടെ പറയാറുണ്ട്. മകള്‍ റാഹ ആദ്യമായി അമ്മയെന്ന് വിളിച്ചതിനെ കുറിച്ചും അവള്‍ ജനിച്ച ആ നിമിഷത്തെ കുറിച്ചുമൊക്കെ ആലിയ വികാരഭരിതയായി സംസാരിച്ചതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ റണ്‍വീറുമായുള്ള മകളുടെ ആത്മബന്ധത്തെ കുറിച്ചാണ് ആലിയയുടെ വെളിപ്പെടുത്തല്‍.

മകള്‍ക്കൊപ്പം മണിക്കൂറുകളോളം ഗെയിമുകളില്‍ ഏര്‍പ്പെടുന്നയാളാണ് റണ്‍വീര്‍. മാത്രമല്ല മകള്‍ക്ക് വേണ്ടി മലയാളം താരാട്ടുപാട്ട് വരെ രണ്‍വീര്‍ പഠിച്ചു കഴിഞ്ഞു. 'ഉണ്ണീ വാവാവോ' എന്ന ഗാനമാണ് റണ്‍വീര്‍ മകളെ ഉറക്കാനായി പാടാറുള്ളത്. റാഹ ഉറങ്ങാറാവുമ്പോള്‍ മാമാ വാവോ പാപാ വാവോ എന്ന് പറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ട്. അവള്‍ക്ക് വേണ്ടിയാണ് റണ്‍വീര്‍ ഈ താരാട്ട് പഠിച്ചതെന്നും ആലിയ പറയുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് ശേഷം തനിക്ക് ഒരുപാട് മാറ്റം വന്നു. തന്‍റെ കാര്യത്തിനായി പലപ്പോഴും സമയം കണ്ടെത്താനാവുന്നില്ല. തന്‍റേതായ സമയങ്ങളില്ല. തെറാപ്പി സെഷന് പോലും പോകാന്‍ കഴിഞ്ഞിട്ടില്ല.

മകള്‍ പിറന്ന നിമിഷവും അത് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. അവള്‍ പുറത്തുവന്നപ്പോള്‍ ആദ്യമായി കരഞ്ഞത് ഇപ്പോഴും എന്‍റെ ചെവിയിലുണ്ട്. ദൈവത്തെ കണ്ടുമുട്ടിയത് പോലെയാണ് ആ നിമിഷം തോന്നിയതെന്നും ആലിയ പറഞ്ഞു.

Also Read:'എന്ത് കാര്യമായാലും പെട്ടെന്ന് നടക്കണം'; എഡിഎച്ച്ഡി സ്ഥിരീകരിച്ചതിനെ കുറിച്ച് ആലിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.