ETV Bharat / state

മരം മുറിക്കാൻ റോഡിന് കുറുകെ വലിച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം, അപകടം കുടുംബത്തിനൊപ്പം സഞ്ചരിക്കുമ്പോൾ

മരം മുറിക്കുന്നതിന്‍റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയറാണ് യുവാവിന്‍റെ കഴുത്തില്‍ കുടുങ്ങിയത്

ROPE TIED ACROSS THE ROAD  TRAGETIC ACCIDENT  LATEST MALAYALAM NEWS  MAN DIED IN KERALA
ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (Etv Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

പത്തനംതിട്ട: മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയ കയർ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരില്‍ വച്ചായിരുന്നു അപകടം. മരം മുറിക്കുന്നതിന്‍റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയറാണ് യുവാവിന്‍റെ കഴുത്തില്‍ കുടുങ്ങിയത്.

മുത്തൂർ ഗവണ്‍മെന്‍റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. റോഡില്‍ വീണ സെയ്‌ദിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സെയ്‌ദിന്‍റെ ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്. ഇത് അറിയാതെ ബൈക്കില്‍ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ആറ് പേരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മരം മുറിക്കാനെത്തിയ ആറ് തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്.

Read Also: യുകെയിൽ നഴ്‌സിങ് ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതി ജോമോൻ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.