ETV Bharat / bharat

എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി; ഒരാള്‍ അറസ്‌റ്റിൽ - MAN ARREST ALLEGING MBBS SEAT SCAM

പ്രതി പിടിയിലായത് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ.

Pathanamthitta resident  Jacob Thomas  Chennai International Airport  medical college
Representational image (ETV Bharat)
author img

By PTI

Published : Nov 24, 2024, 11:02 PM IST

തൃശൂര്‍: എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോടിക്കണക്കിന് രൂപ തങ്ങളില്‍ നിന്ന് തട്ടിയെടുത്തെന്ന് ആരോപിച്ച് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ തൃശൂരുകാരനായ ഒരാള്‍ അറസ്‌റ്റില്‍. പത്തനംതിട്ട സ്വദേശികളുടെ പരാതിയിലാണ് നടപടി. തമിഴ്‌നാട്ടിലെ പ്രശസ്‌ത മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്.

ജേക്കബ് തോമസ്(67) എന്നയാളാണ് പിടിയിലായത്. കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. തൃശൂര്‍ വെസ്‌റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ പൊലീസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.

Also Read: തലവടി വിസ തട്ടിപ്പ്: വിദേശത്ത് കടക്കാന്‍ ശ്രമത്തിനിടെ പ്രതി ബിജോയ് പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.