ETV Bharat / state

പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

author img

By

Published : Jul 29, 2022, 3:30 PM IST

പരാതി കൈപ്പറ്റിയ രസീത് ചോദിച്ചപ്പോൾ വീയപുരം എസ്ഐ സാമുവൽ തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്നാണ് വീയപുരം സ്വദേശി അജിത് പി വർഗീസിന്‍റെ ആരോപണം

youth beaten up in police station  complaint against veeyapuram police  പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി  യുവാവിനെ മർദിച്ച് പൊലീസ്  പൊലീസിനെതിരെ ആരോപണം  യുവാവിനെ മർദിച്ചെന്ന് ആരോപണം  വീയപുരത്ത് പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി  വീയപുരം പൊലീസിനെതിരെ പരാതി
പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. വീയപുരം സ്വദേശി അജിത് പി വർഗീസാണ് പൊലിസ് മർദിച്ചെന്നാരോപിച്ച് കായംകുളം ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. മർദനത്തിൽ പരിക്കേറ്റ അജിത്ത് ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചെന്നാരോപണം

വീയപുരം എസ്ഐ സാമുവലിനെതിരെയാണ് യുവാവ് പരാതി നൽകിയത്. തൻ്റെ പിതൃസഹോദരനെ അയൽവാസി മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. ജൂലൈ 24ന് നൽകിയ പരാതിയുടെ രസീത് ചോദിച്ച് ജൂലൈ 25ന് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

കഴുത്തിൽ പിടിക്കുകയും ഷർട്ടിൻ്റെ കോളറിൽ പിടിച്ച് ഞെരിച്ചെത്തുമാണ് പരാതി. തലയ്ക്ക് അടിയ്ക്കാൻ കൈ പൊക്കിയ എസ്ഐയെ മറ്റ് പൊലീസുകാർ പിടിച്ച് മാറ്റുകയുമായിരുന്നു എന്നും അജിത്ത് പറഞ്ഞു. തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ച എസ്ഐയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അജിത്തിന്‍റെ ആവശ്യം.

എന്നാൽ, മർദിച്ചു എന്നു പറയുന്നത് വാസ്‌തവ വിരുദ്ധമാണെന്നാണ് വീയപുരം പൊലീസിന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.