ETV Bharat / bharat

ബസ്‌തറിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍; രണ്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു - Chhattisgarh Naxal death

author img

By ETV Bharat Kerala Team

Published : 3 hours ago

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് മാവോയിസ്‌റ്റുകള്‍ ഉപയോഗിക്കുന്ന നിരവധി വസ്‌തുക്കള്‍ കണ്ടെടുത്തതായി സുക്‌മ പൊലീസ് അറിയിച്ചു.

ഛത്തീസ്‌ഗഡ് ബസ്‌തര്‍ നക്‌സലൈറ്റ്  നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു  NAXALITES KILLED CHHATTISGARH SUKMA  NAXALITES SECURITY FORCE ENCOUNTER
Representative Image (ETV Bharat)

സുക്‌മ(ഛത്തീസ്‌ഗഡ്): ബസ്‌തറിലെ ചിന്തൽനാരില്‍ ചിന്തവാഗിനടുത്തുള്ള വനത്തിൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങൾ മാവോയിസ്റ്റുകൾ എടുത്തുകൊണ്ടുപോയതായി സുക്‌മ എസ്‌പി കിരൺ ചവാൻ അറിയിച്ചു. ചിന്തവാഗു നദിക്ക് അപ്പുറമുള്ള വനത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്‌ച രാത്രിയോടെയാണ് സുക്‌മയിൽ നക്‌സലൈറ്റുകൾക്കെതിരെ സുരക്ഷ സേന ഓപ്പറേഷന്‍ ആരംഭിച്ചത്. ഇന്ന് (24-09-2024) രാവിലെയാണ് ജഗർഗുണ്ട ഏരിയാ കമ്മിറ്റിയുടെ നക്‌സലൈറ്റുകള്‍ പ്രദേശത്തുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷ സേന സ്ഥലത്തെത്തി ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് മാവോയിസ്‌റ്റുകള്‍ ഉപയോഗിക്കുന്ന നിരവധി വസ്‌തുക്കള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

ചിന്തൽനാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്. ബസ്‌തറിൽ ഈ വര്‍ഷം വിവിധ ഏറ്റുമുട്ടലുകളില്‍ മരിച്ച 157 നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

Also Read: മാവോയിസ്‌റ്റ് നേതാവ് സിപി മൊയ്‌തീന്‍റെ അറസ്റ്റ്; കബനി ദളത്തിന് അന്ത്യം?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.