ETV Bharat / state

മാന്നാറിൽ യുവതിയെ അജ്ഞാതർ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോയി - mannar

സ്വർണ കടത്തുമായി ബന്ധപ്പെട്ടാണ് അക്രമിസംഘം തട്ടിക്കൊണ്ടു പോയത് എന്നാണ് സൂചന

മാന്നാറിൽ യുവതിയെ അജ്ഞാതർ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോയി  മാന്നാർ  സ്വർണകടത്ത് സംഘം  woman kidnapped in mannar  mannar  mannar kidnapping
മാന്നാറിൽ യുവതിയെ അജ്ഞാതർ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോയി
author img

By

Published : Feb 22, 2021, 7:56 AM IST

Updated : Feb 22, 2021, 9:53 AM IST

ആലപ്പുഴ:മാന്നാറിൽ വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി. മാന്നാർ കുരുട്ടിക്കാട്ട് കൊടുവിളയിൽ ബിന്ദുവിനെയാണ് തട്ടിക്കൊണ്ട് പോയത്. ദുബായിൽ നിന്ന് 19നാണ് ബിന്ദു നാട്ടിലെത്തിയത്. സ്വർണ കടത്തുമായി ബന്ധപ്പെട്ടാണ് അക്രമിസംഘം തട്ടിക്കൊണ്ടു പോയത് എന്നാണ് ലഭ്യമായ വിവരം.

മാന്നാറിൽ യുവതിയെ അജ്ഞാതർ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോയി

സ്വർണം ആവശ്യപ്പെട്ട് കുറച്ച് പേർ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നു. സ്വർണം ബിന്ദുവിന്‍റെ കൈവശം ഇല്ല എന്നറിയിച്ചതിനെ തുടർന്ന് ഇവർ മടങ്ങി. എന്നാൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ഇവർ വീണ്ടും എത്തുകയും വീട് തകർത്ത് ബിന്ദുവിനെ കടത്തികൊണ്ട് പോകുകയുമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

മലപ്പുറം കൊടുവള്ളി സ്വദേശികളാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് ബിന്ദുവിന്‍റെ ഭർത്താവ് ബിനോയിൽ നിന്ന് ലഭിച്ച വിവരം സംഭവത്തിൽ മാന്നാർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പൊലീസ് ശേഖരിക്കുന്നുണ്ട്.

Last Updated : Feb 22, 2021, 9:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.