ETV Bharat / state

നിയമസഭ തെരഞ്ഞെടുപ്പ് : ആലപ്പുഴയില്‍ ജില്ല തല കണ്‍ട്രോള്‍ റൂം

രാവിലത്തെ മോക് പോള്‍ മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീന്‍ സീല്‍ ചെയ്യുന്നതുവരെ വെബ് കാസ്റ്റിങ് തുടരും.

WEB CASTING  elction  വെബ് കാസ്റ്റിങ്  തെരഞ്ഞെടുപ്പ്  ആലപ്പുഴ  alappuzha
നിയമ സഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു
author img

By

Published : Apr 5, 2021, 4:48 PM IST

Updated : Apr 5, 2021, 8:28 PM IST

ആലപ്പുഴ: നീതിപൂര്‍വകവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച വെബ് കാസ്റ്റിങ് നിയന്ത്രിക്കുന്നതിനും തത്സമയം ബൂത്തിലെ ക്യാമറ ദൃശ്യങ്ങള്‍ കണ്ട് നടപടി സ്വീകരിക്കുന്നതിനും ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

1206 ബൂത്തുകളിലായി വെബ് കാസ്റ്റിങ്ങിന് ആളെ നിയമിച്ചുകഴിഞ്ഞു. ഇവിടുത്തെ ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിന് കണ്‍ട്രോള്‍ റൂമില്‍ 75 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി.മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറും മറ്റ് അനുബന്ധ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. വെബ് കാസ്റ്റിങ്ങിന്‍റെ ഒന്നാം ഘട്ട ട്രയല്‍ ശനിയാഴ്ച നടത്തിയിരുന്നു. ബൂത്തുകളില്‍ അക്ഷയ സെന്‍റര്‍ സഹായത്തോടെയാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയത്.

രാവിലത്തെ മോക് പോള്‍ മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീന്‍ സീല്‍ ചെയ്യുന്നതുവരെ വെബ് കാസ്റ്റിങ് തുടരും. ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെയും ഒബ്സര്‍വര്‍മാരുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ഇതില്‍ 50 പ്രശ്‌നബാധിത ബൂത്തുകളും 151 സെന്‍സിറ്റീവ് പോളിങ് ബൂത്തുകളും ഉള്‍പ്പെടും. ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ സി.സി.ടി.വി. സൗകര്യമൊരുക്കിയിട്ടുണ്ട്.

Last Updated : Apr 5, 2021, 8:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.