ETV Bharat / state

അരൂരിൽ എൻഡിഎക്ക് വോട്ട് കുറയാൻ സാധ്യതയെന്ന് വെള്ളാപ്പള്ളി - അരൂരിൽ എൻഡിഎക്ക് വോട്ട് ചോരുമെന്ന സൂചന നൽകി വെള്ളാപ്പള്ളി നടേശൻ

പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ആവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്‌ട്രീയ അഭിപ്രായം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ
author img

By

Published : Oct 2, 2019, 1:36 PM IST

Updated : Oct 2, 2019, 1:57 PM IST

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കുറയാൻ സാധ്യതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂർ മണ്ഡലത്തിൽ എൻഡിഎക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇത്തവണ നിലനിർത്താൻ ആകുമോ എന്നത് സംശയമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരൂരിൽ എൻഡിഎക്ക് വോട്ട് കുറയാൻ സാധ്യതയെന്ന് വെള്ളാപ്പള്ളി

കഴിഞ്ഞ തവണ മത്സരിച്ചത് മണ്ഡലത്തിൽ നിന്ന് തന്നെയുള്ള വ്യക്തിയായിരുന്നു. ഇത്തവണത്തെ സ്ഥിതി അതല്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സമുദായം നോക്കി വോട്ട് ചെയ്യുന്നവരല്ല അരൂരുകാർ. പാലായിലെ വിജയം മറ്റ് മണ്ഡലങ്ങളിലും ആവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്‌ട്രീയ അഭിപ്രായം മാത്രമാണ്. കോന്നിയില്‍ വ്യക്തിതാൽപ്പര്യമല്ല, സംഘടനാ മര്യാദയാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വ്യക്തികളുടെ അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കാതെ സംഘടനാ തീരുമാനം നടപ്പിലാക്കാനുള്ള ആർജ്ജവമാണ് കോൺഗ്രസ് കോന്നിയിൽ കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:

Body:അരൂരിൽ എൻഡിഎയ്ക്ക് വോട്ട് ചോരുമെന്ന സൂചന നൽകി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : ആസന്നമായ അരൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചോരുമെന്ന സൂചന നൽകി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂർ മണ്ഡലത്തിൽ എൻഡിഎയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇത്തവണ നിർത്താൻ ആകുമോ എന്ന് സംശയമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ മത്സരിച്ചത് മണ്ഡലത്തിൽ നിന്ന് തന്നെയുള്ള വ്യക്തിയായിരുന്നു. ഇത്തവണത്തെ സ്ഥിതിയതല്ലയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സമുദായം നോക്കി വോട്ട് ചെയ്യുന്നവരല്ല ആരൂരുകാർ. പാലായിലെ വിജയം മറ്റും മണ്ഡലങ്ങളിലും ആവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ അഭിപ്രായം മാത്രമാണ്. കോന്നി വ്യക്തിതാൽപ്പര്യമല്ല, സംഘടനാ മര്യാദയാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വ്യക്തികളുടെ അഭിപ്രായത്തിന് പ്രാധാന്യം കൊടുക്കാതെ സംഘടനാ തീരുമാനം നടപ്പിലാക്കാനുള്ള ആർജ്ജവം കോൺഗ്രസ് കോന്നിയിൽ കാണിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Conclusion:
Last Updated : Oct 2, 2019, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.