ETV Bharat / state

കെ.കെ.മഹേശന്‍റെ ആത്മഹത്യ; വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ - kk maheshan's suicide

മഹേശന്‍റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന നിലപാട് ആദ്യം സ്വീകരിച്ചത് താനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

കെ.കെ.മഹേശന്‍റെ ആത്മഹത്യ; വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് വെളളാപ്പളളി നടേശൻ  കെ.കെ.മഹേശന്‍റെ ആത്മഹത്യ  വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് വെളളാപ്പളളി നടേശൻ  vellappally nadeshan about kk maheshan's suicide  kk maheshan's suicide  vellappally nadeshan
കെ.കെ.മഹേശന്‍റെ ആത്മഹത്യ; വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് വെളളാപ്പളളി നടേശൻ
author img

By

Published : Dec 22, 2020, 10:56 PM IST

ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ.മഹേശന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയും യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെയും വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രജിസ്റ്റര്‍ ചെയ്‌ത കേസ് പച്ചക്കള്ളമാണെന്നും ഇത് സംബന്ധിച്ച ഹർജി ബുധനാഴ്ച കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് വ്യാജ വാർത്ത ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചാനൽ ചർച്ച നടത്തിയാൽ തകരുന്നതല്ല എസ്.എൻ.ഡി.പി യോഗത്തിന്‍റെ നേതൃത്വം. വ്യാജവാർത്തകളിലൂടെ തന്നെ വേട്ടയാടുന്നതിന്‍റെ പിന്നിൽ ചില മാധ്യമ സുഹൃത്തുക്കളുണ്ടെന്ന് തുറന്ന് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കോടതിയുടെ പേരിൽ വ്യാജവാർത്ത സൃഷ്ടിച്ചവർക്കെതിരെ നിയമനടപടി വേണമെന്നും അദ്ദേഹം അറിയിച്ചു.

മഹേശന്‍റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന നിലപാട് ആദ്യം സ്വീകരിച്ചത് താനാണെന്നും തെറ്റ് ചെയ്യാത്തവർക്ക് ആരെയും പേടിക്കേണ്ടതില്ലെന്നും പച്ച കള്ളം പലതവണ പറഞ്ഞാൽ സത്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.